കെ.എസ്.ആര്‍.ടി.സിയിൽ ശമ്പളമില്ല; യൂനിയനുകൾ സമരത്തിലേക്ക്

കഴിഞ്ഞ മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡു പോലും ഇതുവരെ കൊടുക്കാൻ കഴിഞ്ഞിട്ടില്ല

Update: 2024-05-13 02:12 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിൽ ശമ്പളം മുടങ്ങിയതോടെ വിവിധ തൊഴിലാളി യൂനിയനുകൾ സമരത്തിലേക്ക്. ബി.എം.എസ് യൂനിയൻ ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും.

നാളെ കോൺഗ്രസ് അനുകൂല യൂനിയനും മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എ.ഐ.ടി.യു.സി യൂനയിനും ചൊവ്വാഴ്ച സമര പരിപാടികൾ പ്രഖ്യാപിക്കും. കഴിഞ്ഞ മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡു പോലും ഇതുവരെ കൊടുക്കാൻ കഴിഞ്ഞിട്ടില്ല.

സർക്കാർ സഹായം പ്രതീക്ഷിച്ചെങ്കിലും ധനവകുപ്പ് ഇതുവരെ പണം അനുവദിക്കുന്നതിൽ തീരുമാനമെടുത്തിട്ടില്ല. ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ വിദേശത്തുനിന്ന് മടങ്ങിയെത്തിയിട്ടേ സർക്കാർ സഹായം കിട്ടാൻ സാധ്യതയുള്ളൂ.

Full View

Summary: Various labor unions go on strike after salary delay in KSRTC

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News