ആവശ്യത്തിന് കപ്പലുകളില്ല; ലക്ഷദ്വീപ് യാത്രക്കാർ ദുരിതത്തിൽ

മെയ് 15 മുതൽ നാലു മാസത്തെ മൺസൂൺ സീസണിൽ ലക്ഷദ്വീപിൽ നിന്ന് വൻകരയിലേക്കുള്ള സ്പീഡ് വെസലുകൾ സർവ്വീസ് നിർത്തിവെച്ചിരിക്കുകയാണ്

Update: 2022-05-21 04:59 GMT
Advertising

കോഴിക്കോട്: ലക്ഷദ്വീപിൽ നിന്ന് ബേപ്പൂരിലേക്കുള്ള സ്പീഡ് വെസലുകൾ നിലച്ചതോടെ മലബാറിലെ ദ്വീപ് യാത്രക്കാർ ഇരട്ടി ദുരിതത്തിൽ. നേരത്തെ ഉണ്ടായിരുന്ന രണ്ട് യാത്രാ കപ്പലുകൾ ദ്വീപ് ഭരണകൂടം നിർത്തലാക്കിയതിന് ശേഷം വെസലുകളെ ആയിരുന്നു കോഴിക്കോട് നിന്നുള്ള യാത്രക്കാർ ആശ്രയിച്ചിരുന്നത്. കാലവർഷമെത്തുന്നതിനാൽ ഇനി 4 മാസക്കാലം വെസലുകളുമില്ല. കൊച്ചിയിൽ നിന്ന് 2കപ്പലുകളാണ് ആകെയുള്ളത്.

മെയ് 15 മുതൽ നാലു മാസത്തെ മൺസൂൺ സീസണിൽ ലക്ഷദ്വീപിൽ നിന്ന് വൻകരയിലേക്കുള്ള സ്പീഡ് വെസലുകൾ സർവ്വീസ് നിർത്തിവെച്ചിരിക്കുകയാണ്. ഇതോടെ ബേപ്പൂരിൽ നിന്നുള്ള ദ്വീപ് യാത്രക്കാരും ദുരിതത്തിലായി. നേരത്തെ ഉണ്ടായിരുന്ന എം.വി  മിനികോയി . എം.വി അമിന്‍ദീവി പിൻവലിച്ച ശേഷം സ്പീഡ് വെസലുകളെ മാത്രം ആശ്രയിച്ചിരുന്ന മലബാറിലെ ദ്വീപുകാർക്ക് ഇനി കൊച്ചി വഴി മാത്രമേ യാത്രാ ചെയ്യാനാവൂ. എന്നാൽ കൊച്ചി യിലും ആവശ്യത്തിന് കപ്പലുകളില്ല. തിരക്ക് കാരണം പലർക്കും ദിവസങ്ങളായി ടിക്കറ്റും ലഭിക്കുന്നില്ല. ചികിത്സാവശ്യാർത്ഥം കേരളത്തിലെത്തിയവരും ബന്ധുക്കളെ കാണാനെത്തിയവരും തിരിച്ചു പോകാനാവാതെ കൊച്ചിയിൽ തങ്ങുകയാണ്. ദിവസങ്ങളോളം വാടകക്ക് മുറിയെടുത്ത് കഴിയുന്ന ദ്വീപ് നിവാസികൾ വലിയ ദുരിതത്തിലാണ്

പ്രഫുൽ ഖോഡാ പട്ടേൽ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ ശേഷമാണ് ബേപ്പൂരിലേക്കുള്ള ലക്ഷദ്വീപ് യാത്രാ കപ്പലുകൾ നിർത്തലാക്കിയത്. 7 കപ്പലുകൾ സർവ്വീസ് നടത്തിയിരുന്ന കൊച്ചിയിലേക്കും ഇന്ന് 2 കപ്പലുകൾ മാത്രമാണുള്ളത്. യാത്രാ ദുരിതം രൂക്ഷമാകുമ്പോഴും പകരം സംവിധാനമൊരുക്കാൻ അഡ്മിനിസ്‌ട്രേഷൻ തയ്യാറാകുന്നില്ല.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News