യൂണിവേഴ്സിറ്റി കോളജിൽ ലക്ഷദ്വീപ് സ്വദേശികളെ അധിക്ഷേപിച്ച സംഭവം; നാല് പേരെ പുറത്താക്കി എസ്എഫ്‌ഐ
ലക്ഷദ്വീപ് വിദ്യാർഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ
Update: 2024-12-15 17:04 GMT
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിൽ ലക്ഷദ്വീപ് സ്വദേശികളെ അധിക്ഷേപിച്ച സംഭവത്തിൽ നാല് പേരെ പുറത്താക്കി എസ്എഫ്‌ഐ. ആകാശ്, ആദിൽ, കൃപേഷ്, അമീഷ് എന്നിവരെയാണ് പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാർഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.
വിദ്യാർഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മർദിച്ചെന്നാണ് പരാതി. മർദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥി ദിവസങ്ങൾക്ക് മുമ്പ് ഈ സംഘത്തിന്റെ മർദനത്തിനിരയായിരുന്നു. ഈ സംഭവത്തിൽ മർദനമേറ്റ വിദ്യാർഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപിൽ നിന്നുള്ള വിദ്യാർഥിക്ക് മർദനമേറ്റത്.