അരീക്കോട് തണ്ടർബോൾട്ട് ക്യാംപിൽ പൊലീസുകാരൻ വെടിയേറ്റ് മരിച്ച നിലയില്‍

എസ്ഒജി കമാൻഡന്റ് വയനാട് സ്വദേശി വിനീതാണ് മരിച്ചത്

Update: 2024-12-15 17:57 GMT
Editor : Shaheer | By : Web Desk
Advertising

മലപ്പുറം: അരീക്കോട് തണ്ടർബോൾട്ട് ക്യാംപിൽ പൊലീസുകാരനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. സ്വയം വെടിയുതിർത്തതാണെന്നാണു സൂചന. എസ്ഒജി കമാൻഡന്റ് വയനാട് സ്വദേശി വിനീതാണ് മരിച്ചത്.

ഇന്നു രാത്രി ഒൻപതരയോടെയാണു സംഭവം. എകെ 47 തോക്ക് ഉപയോഗിച്ചാണ് നിറയൊഴിച്ചത്. മൃതദേഹം അരീക്കോട് ആശുപത്രിയിൽ. അവധി അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് മാനസിക പ്രയാസത്തിലായിരുന്നുവെന്നു സൂചനയുണ്ട്. മാനസിക പീഡനം നേരിട്ടതായും റിപ്പോർട്ടുണ്ട്.

2011 തണ്ടർബോൾട്ട് ബാച്ചിലെ അംഗമാണ് വിനീത്. 30 ദിവസത്തെ സൈനിക പരിശീലനത്തിനായി തണ്ടര്‍ബോള്‍ട്ട് ക്യാംപിലെത്തിയതായിരുന്നു.

Summary: Policeman found shot dead at Thunderbolt Camp in Malappuram's Areekode

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News