കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ വർഷം ചാടിപ്പോയയാളെ കണ്ടെത്തി
തുടർച്ചയായി അന്തേവാസികൾ ചാടിപ്പോകുന്നതിനിടെയാണ് നടക്കാവ് സ്വദേശിയായ മുപ്പത്തിയൊമ്പതു വയസുകാരനും ചാടിപ്പോയത്
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ വർഷം ചാടിപ്പോയയാളെ കണ്ടെത്തി തിരികെയെത്തിച്ചു. കോഴിക്കോട് നടക്കാവ് സ്വദേശിയെ എരഞ്ഞിപ്പാലത്തു നിന്നാണ് കണ്ടെത്തിയത്. പൊലീസും ലീഗൽ സർവീസ് സൊസൈറ്റി വോളന്റിയറും ചേർന്ന് ഇയാളെ കുതിരവട്ടത്തെത്തിച്ചു.
തുടർച്ചയായി അന്തേവാസികൾ ചാടിപ്പോകുന്നതിനിടെയാണ് നടക്കാവ് സ്വദേശിയായ മുപ്പത്തിയൊമ്പതു വയസുകാരനും ചാടിപ്പോയത്. പൊലീസ് പല സ്ഥലത്തും തിരക്കിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് വയനാട് റോഡിൽ എരഞ്ഞിപ്പാലത്ത് അലഞ്ഞു തിരിഞ്ഞയാളെ കണ്ട് സംശയം തോന്നിയ പൊലീസ് ജില്ലാ ലീഗല് സർവീസ് സൊസൈറ്റിയുടെ വോളന്റിയർമാരെ സഹായത്തിന് വിളിച്ചു. അവർ വന്ന പരിശോധിച്ചപ്പോഴാണ് കഴി്ഞ വർഷം ചാടിപ്പോയ അന്തേവാസിയാണെന്ന് മനസിലായത്. ആരോഗ്യപരിശോധന നടത്തി യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തിൽ തിരികെ എത്തിച്ചു