'അഭിഭാഷകന്‍ മദ്യപിച്ച് സെല്ലിൽ പ്രശ്‌നമുണ്ടാക്കി'; പൊലീസും അഭിഭാഷകരും തമ്മിലുള്ള തർക്കത്തിൽ വിവാദം മുറുകുന്നു

കരുനാഗപ്പള്ളി എസ്.എച്ച്.ഒയ്ക്കെതിരെ മൊഴി നൽകിയ മറ്റൊരു അഭിഭാഷകന്‍റെ മൊബൈൽ ലൊക്കേഷൻ സംഭവസമയത്ത് മൻറോതുരുത്തിൽ ആയിരുന്നെന്നു തെളിയിക്കുന്ന രേഖകൾ പുറത്തുവന്നു

Update: 2022-09-21 08:36 GMT
Editor : ijas
Advertising

കൊല്ലം: പൊലീസും അഭിഭാഷകരും തമ്മിലുള്ള തർക്കത്തിൽ വിവാദം മുറുകുന്നു. അഭിഭാഷകൻ ജയകുമാർ ആശുപത്രിയിലും അതിക്രമം കാട്ടിയെന്ന രേഖകൾ പുറത്തു വന്നു. അഭിഭാഷകനെതിരെ ഉണ്ടായത് പൊലീസ് അതിക്രമമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ബാർ കൗൺസിൽ. ജയകുമാർ ജയിലിൽ അതിക്രമം കാട്ടുന്ന ദൃശ്യങ്ങളും മീഡിയവണിന് ലഭിച്ചു.

Full View

അഭിഭാഷകൻ ജയിലിൽ അക്രമം കാട്ടുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടാണ് തങ്ങൾക്കെതിരായ ആരോപണങ്ങൾക്ക് പൊലീസ് മറുപടി നൽകുന്നത്. മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ അഭിഭാഷകനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. അക്രമാസക്തനായ ജയകുമാർ പൊലീസുകാരെയും ആശുപത്രി ജീവനക്കാരെയും ചവിട്ടിയെന്നാണ് ഡോക്ടറുടെ റിപ്പോർട്ട്. അഭിഭാഷകൻ മദ്യപിച്ചിരുന്നുവെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.

Full View

അതേസമയം കരുനാഗപ്പള്ളി എസ്.എച്ച്.ഒയ്ക്കെതിരെ മൊഴി നൽകിയ മറ്റൊരു അഭിഭാഷകന്‍റെ മൊബൈൽ ലൊക്കേഷൻ സംഭവസമയത്ത് മൻറോതുരുത്തിൽ ആയിരുന്നെന്നു തെളിയിക്കുന്ന രേഖകൾ പുറത്തുവന്നു. പൊലീസുകാർക്കെതിരായ നടപടി നീക്കത്തിൽ സേനയിൽ അതൃപ്തിയുണ്ട്. പൊലീസിനെതിരെ നടക്കുന്നത് സ്മാർത്ത വിചാരമാണെന്ന് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ ബിജു ഫേസ്ബുക്ക് കുറുപ്പിൽ പറഞ്ഞു. അഭിഭാഷകനെ വിലങ്ങു വച്ച് സെല്ലിലടച്ചത് പൊലീസ് അതിക്രമം തന്നെയാണെന്ന് ബാർ കൗൺസിൽ പ്രതികരിച്ചു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News