ശബരിമല ശ്രീകോവിലിൽ ചോർച്ച; സ്വർണപാളികൾ ഇളക്കി പരിശോധിക്കും
വിഷുവിന് നടതുറന്നപ്പോഴാണ് വെള്ളം കഴുക്കോലിലൂടെ ദ്വാരപാലക ശില്പങ്ങളിൽ പതിക്കുന്നത് ശ്രദ്ധയിൽപെട്ടത്
പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ സ്വര്‍ണം പൊതിഞ്ഞ ഭാഗത്തുണ്ടായ ചോര്‍ച്ചയില്‍ സ്വര്‍ണപാളികള്‍ ഇളക്കി പരിശോധിക്കും. 45 ദിവസം കൊണ്ട് പരിഹാരക്രിയകള്‍ പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ.അനന്തഗോപന്‍ പറഞ്ഞു.
വിഷുവിന് നടതുറന്നപ്പോഴാണ് വെള്ളം കഴുക്കോലിലൂടെ ദ്വാരപാലക ശില്പങ്ങളില്‍ പതിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. മാസപൂജ സമയത്ത് ഭക്തജനത്തിരക്കായതിനാല്‍ അറ്റകുറ്റപണികള്‍ നടന്നില്ല. പ്രശ്നം വേഗം പരിഹരിച്ചില്ലെങ്കില്‍ ശ്രീകോവിലിലെ തടികള്‍ക്ക് കേടുപാട് സംഭവിക്കാന്‍ സാധ്യതയുണ്ട്.
ഇന്ന് ചേര്‍ന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് സ്വര്‍ണപാളികള്‍ ഇളക്കി പരിശോധിക്കാന്‍ തീരുമാനിമായത്. ആഗസ്റ്റ് മൂന്നിന് തന്ത്രിയുടെയും തിരുവാഭരണം കമ്മിഷണറുടെയും നേതൃത്വത്തിലാകും പരിശോധന. അറ്റകുറ്റ പണിക്കുള്ള തുക ദേവസ്വം ബോര്‍ഡ് തന്നെ വഹിക്കും.