ലോക്സഭാ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ പൂർത്തിയായെന്ന് ആദായനികുതി വകുപ്പ്
കള്ളപ്പണത്തിന്‍റെ ഒഴുക്ക് പൂർണമായും തടയുക എന്നതാണ് ലക്ഷ്യമെന്നും ഡയറക്ടർ ജനറൽ ദീപ് ജ്യോതിദാസ് പറഞ്ഞു
കൊച്ചി: കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായെന്ന് ആദായനികുതി വകുപ്പ്. എല്ലാ വിമാനത്താവളങ്ങളിലും പ്രത്യേക ടീമിനെ സജ്ജമാക്കിയിട്ടുണ്ട് . കള്ളപ്പണത്തിന്‍റെ ഒഴുക്ക് പൂർണമായും തടയുക എന്നതാണ് ലക്ഷ്യമെന്നും ഡയറക്ടർ ജനറൽ ദീപ് ജ്യോതിദാസ് പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും ആദായനികുതി വകുപ്പിന്‍റെ കർശന പരിശോധനകൾ നടക്കും. 100 അധിക ഉദ്യോഗസ്ഥർ ഡെപ്യൂട്ടേഷനിൽ കേരളത്തിൽ എത്തും. കോഴിക്കോട് കണ്ണൂർ വിമാനത്താവളങ്ങളിൽ കൂടി യൂണിറ്റ് ആരംഭിച്ചതോടെ എല്ലാ വിമാനത്താവളങ്ങളിലും കർശനമായ പരിശോധനാകും ആദായ നികുതി വകുപ്പ് നടത്തുക. കേരള പോലീസ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിജിലൻസ് തുടങ്ങിയ ഡിപ്പാർട്ട്മെന്‍റുകളുമായി സഹകരിച്ചാകും പ്രവർത്തനം.50000 രൂപയ്ക്ക് മുകളിൽ കൈവശം വയ്ക്കുന്നവർ സ്രോതസ് ഹാജരാക്കണം.
കൊച്ചിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. നികുതിവെട്ടിപ്പ് കള്ളപ്പണ ഇടപാട് ഹവാല ഇടപാട് തുടങ്ങിയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിൽ വിളിച്ചറിയിക്കാം.