ലോകായുക്ത വിധി തന്നെ സ്വജനപക്ഷപാതപരം: രമേശ് ചെന്നിത്തല

സർക്കാർവിലാസ സംഘടനയായി ലോകായുക്ത അധ:പതിച്ചുവെന്ന് ചെന്നത്തല പറഞ്ഞു

Update: 2023-11-13 15:07 GMT
Advertising

തിരുവനന്തപുരം: സ്വജനപക്ഷപാതമില്ലെന്ന ലോകായുക്തവിധി തന്നെ സ്വജനപക്ഷപാതത്തിന് ഏറ്റവും വലിയ ഉദാഹരണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാർവിലാസ സംഘടനയായി ലോകായുക്ത അധ:പതിച്ചു. ഈ വിധി പ്രതീക്ഷിച്ചതാണ്. ലോകായുക്തയുടെ ഓരോ സിറ്റിങ്ങിലും സർക്കാരിനെയും മുഖ്യമന്ത്രിയെയും വെള്ളപൂശാനാണ് ലോകായുക്ത ശ്രമിച്ചതെന്നും പലപ്പോഴും ഹർജിക്കാരനെ മോശമായിട്ടാണ് വിമർശിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ക്രമക്കേടുണ്ടെന്ന് സമ്മതിക്കുന്ന ലോകായുക്ത കണ്ടെത്തൽ ഉണ്ടായിട്ടും സ്വജനപക്ഷപാതം ഉണ്ടായില്ലെന്ന വാദം മുൻനിർത്തി ഹർജി തള്ളിയത് വിചിത്രമാണ്.ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാരസ്മരണയാണ്വിധിയെന്ന കാര്യത്തിൽ സംശയമില്ല.

മുഖ്യമന്ത്രിക്കെതിരായ കേസ് നിർണ്ണായകഅവസ്ഥയിൽ നിൽക്കുമ്പോൾ മുഖ്യമന്ത്രി നൽകിയ അത്താഴവിരുന്നിൽ ജഡ്ജിമാർ പങ്കെടുത്തപ്പോൾത്തന്നെ കേസിന്റെ വിധി ഇത്തരത്തിൽത്തന്നെയാകുമെന്ന് അന്ന് താൻ പറഞ്ഞതാണ്. ലോകായുക്തയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതാണ് വിധിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News