ലക്ഷദ്വീപ് - കേരളം യാത്രക്കായി കാത്തിരിപ്പ് നീളുന്നു; കപ്പൽ ടിക്കറ്റിന് വൻ ക്ഷാമം
നാമമാത്രമായ ഓഫ് ലൈന്‍ ടിക്കറ്റുകളാകട്ടെ ഓഫീസര്‍മാര്‍ അവര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്കായി മാറ്റിവെക്കുകയാണെന്ന് ദ്വീപുകാര്‍ ആരോപിക്കുന്നു
കവരത്തി: ലക്ഷദ്വീപില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള കപ്പല്‍ ടിക്കറ്റിന് വന്‍ക്ഷാമം. കപ്പല്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ചതും എണ്‍പത് ശതമാനം ടിക്കറ്റ് വില്‍പന ഓണ്‍ലൈനിലൂടെയാക്കിയതും പ്രതിസന്ധി കൂട്ടി. ചികിത്സയുള്‍പ്പെടെയുള്ള അത്യാവശ്യകാര്യങ്ങള്‍ക്ക് കേരളത്തിലെത്തേണ്ട നിരവധി പേരാണ് ടിക്കറ്റ് കിട്ടാതെ ബുദ്ധിമുട്ടുന്നത്..
ലക്ഷദ്വീപില്‍ നിന്ന് കേരളത്തിലേക്ക് നേരത്തെയുണ്ടായിരുന്നത് ഏഴ് കപ്പല്‍ സർവീസുകളാണ്. മൂന്ന് കപ്പല്‍ നിര്‍ബന്ധമായും സര്‍വീസ് നടത്തണമെന്ന ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സര്‍വീസ് നടത്തുന്നത് ഫലത്തില്‍ രണ്ടെണ്ണം മാത്രം. എണ്‍പത് ശതമാനം ടിക്കറ്റും വില്‍ക്കുന്നത് ഓണ്‍ലൈന്‍ വഴിയാണ്. നെറ്റ് വര്‍ക്ക് സ്പീഡ് തീരെ കുറവുള്ള ലക്ഷദ്വീപില്‍ നിന്ന് ഓണ്‍ലൈനില്‍ ടിക്കറ്റെടുക്കാനും പറ്റില്ല
നാമമാത്രമായ ഓഫ് ലൈന്‍ ടിക്കറ്റുകളാകട്ടെ ഓഫീസര്‍മാര്‍ അവര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്കായി മാറ്റിവെക്കുകയാണെന്ന് ദ്വീപുകാര്‍ ആരോപിക്കുന്നു. ടിക്കറ്റ് കിട്ടണമെങ്കിൽ നിലവിൽ ആഴ്ചകളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്. ലക്ഷ്വദ്വീപ് അഡ്മിനിസ്ട്രേറ്ററായി പ്രഫുല്‍ ഖോഡ പട്ടേല്‍ വന്നതിന് ശേഷമാണ് ലക്ഷ്വദ്വീപില്‍ ജനവിരുദ്ധ നടപടികൾ കൂടിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.