കാണാതായ വനംവകുപ്പ് വാച്ചർ രാജനായി ലുക്ക്ഔട്ട് നോട്ടീസ്

രാജൻ തമിഴ്‌നാട്ടിൽ എത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം

Update: 2022-05-17 16:18 GMT
കാണാതായ വനംവകുപ്പ് വാച്ചർ രാജനായി ലുക്ക്ഔട്ട് നോട്ടീസ്
AddThis Website Tools
Advertising

പാലക്കാട്: സൈലന്റ് വാലി വനത്തിൽ വെച്ച് കാണാതായ വനംവകുപ്പ് വാച്ചർ രാജനുവേണ്ടി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. രാജൻ തമിഴ്നാട്ടിൽ എത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.

രാജനുവേണ്ടി ദിവസങ്ങളോളം വനത്തിനകത്ത് നടത്തിയ തെരച്ചിൽ കഴിഞ്ഞദിവസം അവസാനിപ്പിച്ചിരുന്നു. രാജന്‍റെ തമിഴ്നാട്ടിലെ സുഹൃത്തുക്കളുടെ വീട് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിച്ചത്. അന്വേഷണ പുരോഗതി വിലയിരുത്താൻ അന്വേഷണസംഘം നാളെ യോഗം ചേരും. 

മെയ് മൂന്നാം തീയതി രാത്രി മുതലാണ് വനംവകുപ്പ് വാച്ചറായ പുളിക്കാഞ്ചേരി രാജനെ കാണാതായത്. ഇതുനുപിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥരും, തണ്ടർ ബോൾട്ടും, പൊലീസും, നാട്ടുകാരും സംയുക്തമായി വനത്തിനകത്ത് വ്യാപകമായ തെരച്ചിൽ നടത്തിയിരുന്നു. രാജന്‍റെ വസ്ത്രവും, ടോർച്ചും കിടന്ന സ്ഥലത്ത് നിന്നും 50 മീറ്റർ ദൂരംവരെ പൊലീസ് നായ മണം പിടിച്ച് പോയെങ്കിലും രാജനെ കണ്ടെത്താനായിരുന്നില്ല. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

Web Desk

By - Web Desk

contributor

Similar News