കോഴിക്കോട് മധ്യവയസ്‌കനെ തട്ടിക്കൊണ്ടുപോയി കുത്തിപ്പരിക്കേൽപ്പിച്ചെന്ന് പരാതി

മകന്റെ വിവാഹവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് മർദനത്തിന് കാരണമെന്നാണ് സത്യൻ പറയുന്നത്

Update: 2024-07-13 18:46 GMT
കോഴിക്കോട് മധ്യവയസ്‌കനെ തട്ടിക്കൊണ്ടുപോയി കുത്തിപ്പരിക്കേൽപ്പിച്ചെന്ന് പരാതി
AddThis Website Tools
Advertising

കോഴിക്കോട്: അരിക്കുളത്ത് മധ്യവയസ്‌കനെ തട്ടിക്കൊണ്ടുപോയി കുത്തിപ്പരിക്കേൽപ്പിച്ചെന്ന് പരാതി. കുരുടിമുക്ക് സ്വദേശി സത്യനെയാണ് നാലംഗ സംഘം വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. കത്തി കൊണ്ട് ചെവിക്ക് പിറകിൽ കുത്തിയെന്നും വിവസ്ത്രനാക്കി മർദിച്ചെന്നും പരാതിയിൽ പറയുന്നു.

വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടാകുന്നത്. നാലംഗ സംഘം സത്യന്റെ വീട്ടിലെത്തി ഇദ്ദേഹത്തെ ബലമായി പിടിച്ച് വണ്ടിയിൽ കയറ്റുകയായിരുന്നു. തുടർന്ന് മർദനം ആരംഭിച്ചു. സത്യന് പരിചയമുണ്ടായിരുന്ന ആളുടെ വീട്ടിലേക്കാണ് പ്രതികൾ ഇദ്ദേഹത്തെ കൊണ്ടുപോയത്. ഈ പരിചയത്തിന്റെ പുറത്ത് രക്ഷപെടാൻ വഴിയൊരുങ്ങുകയായിരുന്നു.

Full View

മകന്റെ വിവാഹവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് മർദനത്തിന് കാരണമെന്നാണ് സത്യൻ പറയുന്നത്. പരാതിയിൽ മേപ്പയ്യൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News