'വെറുതെ വിട്ടില്ലെങ്കിൽ വീട്ടിൽ കിടന്നുറങ്ങാൻ അനുവദിക്കില്ല'; മാറാട് കോടതി ജഡ്ജിക്ക് ഭീഷണി

കഴിഞ്ഞ ദിവസമാണ് രണ്ടു പ്രതികള്‍ക്ക് കോടതി ജീവപര്യന്തം തടവു വിധിച്ചത്

Update: 2021-11-25 05:51 GMT
Editor : abs | By : Web Desk
Advertising

കോഴിക്കോട്: മാറാട് പ്രത്യേക അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് കെ.എസ് അംബികക്ക് ഭീഷണിക്കത്ത്. മാറാട് കേസിൽ രണ്ടു പ്രതികൾക്ക് കഴിഞ്ഞ ദിവസം കോടതി ജീവപര്യന്തം തടവുശിക്ഷ  വിധിച്ചിരുന്നു. തപാൽ വഴിയെത്തിയ കത്തിലാണ് ഭീഷണി.

ശിക്ഷ വിധിക്കപ്പെട്ട കോയമോനെയും നിസാമുദ്ദീനെയും വെറുതെ വിട്ടില്ലെങ്കിൽ വീട്ടിൽ കിടന്നുറങ്ങാൻ അനുവദിക്കില്ലെന്നും പകരം വീട്ടുമെന്നുമാണ് കത്തിലുള്ളത്. സംഭവത്തിൽ നടക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു. സിറ്റി പൊലീസ് മേധാവിക്ക് ജഡ്ജി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജഡ്ജിയുടെ സുരക്ഷ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

മാറാട് കേസിലെ 95-ാം പ്രതിയാണ് കോയമോൻ. നിസാമുദ്ദീൻ 148-ാം പ്രതിയാണ്. സ്‌ഫോടക വസ്തു കൈവശം വച്ചതിനും മതസ്പർധ വളർത്തിയതിനുമാണ് കോയമോന് ശിക്ഷ വിധിച്ചത്. മാരകായുധങ്ങളുമായി കലാപമുണ്ടാക്കി തുടങ്ങിയവയാണ് നിസാമുദ്ദീനെതിരെയുള്ള കുറ്റങ്ങൾ. 

Summary: Marad Special Additional Sessions Court Judge KS Ambika threatened. The threatening message was received after two accused in the Marad case were sentenced to life imprisonment yesterday. The threat was made in a letter sent by post.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News