കോവിഡ് രോഗികൾക്കായി തൃശൂർ മാളയിലെ മസ്ജിദ്
30 വർഷം മുൻപ് മൂന്ന് മത വിഭാഗങ്ങളുടെ പുരോഹിതന്മാർ ചേർന്ന് ഉദ്ഘാടനം ചെയ്ത മസ്ജിദ് മറ്റൊരു നന്മയുടെ വാതിൽ തുറന്നിടുകയാണ്.
ഈ മഹാമാരി കാലത്ത് കോവിഡ് രോഗികൾക്കായി ഒരു മസ്ജിദ് വിട്ട് നൽകിയിരിക്കുകയാണ് തൃശ്ശൂർ മാളയിൽ. മാളയിലെ ഐ.എസ്.ടി ജുമാമസ്ജിദാണ് കോവിഡ് കെയർ സെന്ററായി മാറ്റിയത്. 30 വർഷം മുൻപ് മൂന്ന് മത വിഭാഗങ്ങളുടെ പുരോഹിതന്മാർ ചേർന്ന് ഉദ്ഘാടനം ചെയ്ത മസ്ജിദ് മറ്റൊരു നന്മയുടെ വാതിൽ തുറന്നിടുകയാണ്.
പ്രാർത്ഥനകളായിരുന്നു ഈ മസ്ജിദിന്റെ അകത്തളത്തിൽ ഇന്നലെ വരെ. ഇന്ന് മാളയിലെ ഐ.എസ്.ടി ജുമാമസ്ജിദ് ആകെ മാറുകയാണ്. അനുദിനം വർദ്ധിച്ച് വരുന്ന കോവിഡ് കാലത്ത് കോവിഡ് രോഗികൾക്കായി ഇടമൊരുക്കുകയാണ് മസ്ജിദിന്റെ അകത്തളങ്ങൾ.
കേരളത്തിൽ ആദ്യമായാണ് ഒരു ജുമാമസ്ജിദ് കോവിഡ് സെന്ററായി മാറുന്നത്. അതും ഈ പുണ്യമാസത്തിൽ തന്നെ. റമദാൻ നമസ്കാരം പോലും മറ്റൊരിടത്തേക്ക് മാറ്റും. മൂന്ന് നിലകളായുള്ള പള്ളിയിൽ നമസ്കാര സ്ഥലത്ത് 28 കട്ടിലുകളാണ് ഇപ്പോൾ തയ്യാറാക്കിയത്. 84 കോവിഡ് രോഗികളെ താമസിപ്പിക്കാനുളള സൗകര്യമുണ്ട്. രോഗികളുടെ എണ്ണത്തിനനുസരിച്ച് സൗകര്യങ്ങൾ ഒരുക്കും.
പള്ളിപ്പുറം ഹെവൻസ് വില്ലേജ് ട്രസ്റ്റും കോവിഡ് സെൻറിലേക്കുള്ള മറ്റ് സൗകര്യങ്ങൾ തയ്യാറാക്കി. മസ്ജിദ് ട്രസ്റ്റികളുടെയും പഞ്ചായത്ത് സന്നദ്ധ പ്രവർത്തകരുടെയും ശ്രമഫലത്താൽ ചേർന്നാണ് സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്.
Watch Video Report: