സംസ്ഥാനത്ത് ഇന്ന് സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ

വിരമിക്കുന്നവരുടെ ആനുകൂല്യങ്ങൾ നൽകാൻ 9000 കോടിയോളം രൂപയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാർ കണ്ടെത്തേണ്ടത്

Update: 2024-05-31 01:24 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ. 16000ത്തോളം ജീവനക്കാരാണ് സർവീസിൽ നിന്നും വിരമിക്കുന്നത്. വിരമിക്കുന്നവരുടെ ആനുകൂല്യങ്ങൾ നൽകാൻ 9000 കോടിയോളം രൂപയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാർ കണ്ടെത്തേണ്ടത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ സർക്കാർ മുന്നോട്ട് പോകുന്നതിനിടയിൽ പെൻഷൻ പ്രായം കൂട്ടുമെന്ന ചർച്ചകൾ സജീവമായിരുന്നു. എന്നാൽ യുവജനങ്ങളുടെ എതിർപ്പ് മുൻകൂട്ടി കണ്ടാണ് സർക്കാർ ആ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയത് . പിന്നാക്കം പോയതിൻ്റെ പേരിൽ സർക്കാർ കണ്ടത്തേണ്ടത് 9000 കേടി രൂപയാണ്. വിവിധ വകുപ്പുകളിൽ ൽ നിന്നായി ഇന്ന് പിരിയുന്നത് 16000 ത്തോളം പേ‍രാണ്. ആനൂകൂല്യങ്ങൾ നൽകാൻ 9000 കോടി കണ്ടെത്തേണ്ടതാണ് സർക്കാരിന് മുന്നിലെ പ്രധാന വെല്ലുവിളി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം മുന്നോട്ടു പോകുന്നത്.

പിരിയുന്നവരിൽ പകുതിയോളം അധ്യാപകരാണ്. സെക്രട്ടറിയേറ്റിൽ നിന്നു് അഞ്ച് സ്പെഷ്യൽ സെക്രട്ടറിമാർ അടക്കം 15 പേർ വിരമിക്കും. പൊലീസിൽ നിന്ന് ഇറങ്ങുന്നത് എണ്ണൂറോളം പേർ. കെ.എസ്.ആർ.ടി.സിയിൽ നിന്ന് ഡ്രൈവർമാരും കണ്ടക്ടർമാരും ചേർന്ന് 700 ഓളം പേർ വിരമിക്കുന്നുണ്ട്. ഇതിൽ ഡ്രൈവർമാർക്ക് താൽക്കാലികമായി വീണ്ടും ജോലി നൽകാൻ നീക്കമുണ്ട്.. കെ.എസ്.ഇ.ബിയിൽ നിന്ന് 1010 പേർ വിരമിക്കും. എല്ലാ വകുപ്പുകളിലും വിരമിക്കുന്നവർക്ക് പകരം താഴേത്തട്ടിലുള്ളവർത്ത് സ്ഥാനക്കയറ്റം നൽകാനാണ് ആലോചന. പുതിയ നിയമനങ്ങളും പരിഗണനയിലുണ്ട്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News