തനിക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ സി.പി.എമ്മിനെ വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ
താൻ തൻ്റെ കമ്പനിയുടെ എല്ലാ കണക്കുകളും പുറത്ത് വിടാമെന്നും വീണാ വിജയൻ നികുതി കണക്കുകൾ പുറത്ത് വിടുമോയെന്നും കുഴൽനാടൻ വെല്ലുവിളിച്ചു
തനിക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ സി.പി.എമ്മിനെ വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ. നികുതി അടച്ചതിന്റെ എല്ലാ വിവരങ്ങളുമുണ്ട്. ഞാൻ എന്റെ കമ്പനിയുടെ എല്ലാ കണക്കുകളും പുറത്ത് വിടാം. വീണാ വിജയൻ നികുതി കണക്കുകൾ പുറത്ത് വിടാമോയെന്നും കുഴൽനാടൻ വെല്ലുവിളിച്ചു. ചിന്നക്കനാലിലെ ഭൂമിയുടെ ഫെയർ വാല്യുവിനേക്കാൾ കൂടുതൽ തുക അടച്ചു. പതിമൂന്ന് ലക്ഷം രൂപയാണ് സർക്കാർ രേഖ പ്രകാരം നികുതി അടയ്‌ക്കേണ്ടിയിരുന്നത്. എന്നാൽ ഇതിനേക്കാൾ ആറ് ലക്ഷം രൂപ കൂടുതൽ അടച്ചിട്ടുണ്ടെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
മാത്യൂ കുഴൽനാടൻ കൂടി ഭാഗമായ നിയമ സ്ഥാപനം വഴി കള്ളപ്പണം വെളിപ്പിക്കുന്നുവെന്ന് സി.പി.എം ഇന്നലെ ആരോപിച്ചിരുന്നു. തെളിവുകളുടെ അടിസ്ഥാത്തിൽ താൻ ഇതുവരെ അടച്ച നികുതി പണത്തിന്റെ കണക്കുകൾ മുൻനിർത്തിയാണ് മാത്യു കുഴൽനാടൻ തനിക്കെതിരെയുള്ള ആരോപണത്തെ പ്രതിരോധിക്കുന്നത്. കള്ളപ്പണം ആരോപിക്കുന്ന്ത് വളരെ എളുപ്പമാണെന്നും രക്തം ചിന്തിയാലും വിയർപ്പി ചിന്തില്ല എന്നതാണ് കമ്മ്യൂണിസ്റ്റ് നേതാക്കളുടെ രീതി, അവർക്ക് ഒരു സ്ഥാപനം കെട്ടിപടുക്കുന്നത് എങ്ങനെയെന്ന് അവർക്കറിയില്ലെന്നും മാത്യു പറഞ്ഞു.
തന്റെ എല്ലാ കണക്കുകളും പരിശോധിക്കാൻ വേണ്ടി വിട്ട് നൽകാൻ തയ്യാറാണെന്നും ഇതിനായി സി.പി.എം കമ്മീഷനേയോ മറ്റോ നിയമിക്കാം. താൻ തോമസ് ഐസക്കിന്റെ പേര് മുന്നോട്ട് വെക്കുന്നു എന്നാൽ ആരെ സി.പി.എം നേതൃത്വം നിർദേശിച്ചാലും അത് മിനിമം വിശ്വാസ്യതയുള്ള ആളായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.