മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍ ഗോഡൗണുകളിൽ സുരക്ഷാമാനദണ്ഡം പാലിച്ചില്ലെന്ന് ഫയർഫോഴ്സിന്‍റെ റിപ്പോർട്ട്

റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറി. തിരുവനന്തപുരം, കൊല്ലം ഗോഡൗണുകളിലാണ് തീപിടിത്തമുണ്ടായത്

Update: 2023-05-26 08:38 GMT
Advertising

തിരുവനന്തപുരം: മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ഗോഡൗണുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ഫയർഫോഴ്‌സിന്റെ റിപ്പോർട്ട്. തീ പിടിക്കുന്ന വസ്തുക്കൾ ഇടകലർത്തി സൂക്ഷിച്ചുവെന്നും ഇതാകാം ഗോഡൗണിലെ തീപിടിത്തത്തിന് കാരണമെന്നുമാണ് പ്രഥമിക നിഗമനം. റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറി. തിരുവനന്തപുരം, കൊല്ലം ഗോഡൗണുകളിലാണ് തീപിടിത്തമുണ്ടായത്.

ആദ്യം കൊല്ലം ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഇതിന് തൊട്ടുപിന്നാലെ തന്നെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കാണിച്ച് ഫയർ ഫോഴ്‌സ് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അധികൃതർക്ക് നിർദേശം നൽകിയിരുന്നു. ഇതിന് ശേഷമാണ് തിരുവനന്തപുരത്ത് തീപിടിത്തമുണ്ടായത്. തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ ഇടകലർത്തി വെക്കരുതെന്നാണ് പ്രധാനമായും നൽകിയ നിർദേശം.

എന്നാൽ തിരുവനന്തപുരത്തെ ഗോഡൗണിലും തീ പിടിക്കുന്ന വസ്തുക്കൾ ഇടകലർത്തിയാണ് സൂക്ഷിച്ചിരുന്നതെന്ന് കണ്ടെത്തിയെന്നാണ് റിപ്പോർട്ടിലെ പ്രാഥമിക നിഗമനം.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News