വാക്സിനേഷന്‍ പൂർത്തിയാക്കുമെന്ന സർക്കാർ വാഗ്ദാനം പാലിച്ചില്ലെന്ന് മെഡിക്കല്‍ വിദ്യാർഥികള്‍

തൃശൂർ മെഡിക്കല്‍ കോളജിലെ വിദ്യാർഥികള്‍ക്കിടിയല്‍ കൊവിഡ് വ്യാപിച്ചതോടെയാണ് സർക്കാർ വാഗ്ദാനം വിദ്യാർഥികള്‍ ഓർമിപ്പിക്കുന്നത്. ഇപ്പോഴും 50 ശതമാനം വിദ്യാർഥികളുടെയും വാക്സിനേഷന്‍ പൂർത്തിയായിട്ടില്ലെന്നാണ് വിവരം.

Update: 2021-07-20 04:21 GMT
Editor : ubaid | By : Web Desk
Advertising

വാക്സിനേഷന്‍ പൂർത്തിയാക്കുമെന്ന സർക്കാർ വാഗ്ദാനം ജലരേഖയായെന്ന് മെഡിക്കല്‍ വിദ്യാർഥികള്‍. തൃശൂർ മെഡിക്കല്‍ കോളജിലെ വിദ്യാർഥികള്‍ക്കിടിയല്‍ കൊവിഡ് വ്യാപിച്ചതോടെയാണ് സർക്കാർ വാഗ്ദാനം വിദ്യാർഥികള്‍ ഓർമിപ്പിക്കുന്നത്. ഇപ്പോഴും 50 ശതമാനം വിദ്യാർഥികളുടെയും വാക്സിനേഷന്‍ പൂർത്തിയായിട്ടില്ലെന്നാണ് വിവരം.

ജൂണ്‍ 22 നാണ് മുഖ്യമന്ത്രി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് വാക്സിനേഷന്‍ പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞത്. ജൂലൈ ഒന്നാം തീയതി എം.ബി.ബി.എസ് ക്ലാസുകളും തുടങ്ങി. എന്നാല്‍ ഇന്നുവരെ മെഡിക്കല്‍ വിദ്യാർഥികളുടെ വാക്സിനേഷന്‍ പൂർത്തിയായിട്ടില്ല. ഇപ്പോള്‍ പുറത്തുവരുന്നത് മെഡിക്കല്‍ വിദ്യാർഥികളില് കൊവിഡ് പടർന്നുപിടിക്കുന്ന വാർത്തയാണ്. ഇന്നലെ തൃശൂർ മെഡിക്കല്‍ കോളജിലെ 30 വിദ്യാർഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്

സർക്കാർ മെഡിക്കല്‍ കോളജുകളിലെ വിദ്യാർഥികളില്‍ നല്ലൊരു വിഭാഗത്തിനും ആദ്യ ഡോസ് വാക്സിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ സ്വാശ്രയ മെഡിക്കല്‍ കോളജിലെ വിദ്യാർഥികളാണ് വാക്സിന് ലഭിക്കാതെ തന്നെ ക്ലാസിലും ആശുപത്രികളിലും കയറേണ്ടി വന്നത്. ഈ മാസം ആദ്യം മെഡിക്കല്‍ ഫ്രട്ടേണ്സ് വിദ്യാർഥികളില്‍ നടത്തിയ സർവെ പ്രകാരം 50 ശതമാനവും ഒരു ഡോസ് പോലും കിട്ടാത്തവരാണ്. വാക്സിനേഷന്‍ എത്രയും വേഗം പൂർത്തികരിക്കണമെന്നാണ് മെഡിക്കല്‍ വിദ്യാർഥികള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്. 

Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News