ഗ്യാന്‍വാപി മസ്ജിദില്‍ ബഹുദൈവാരാധന പ്രതിഷ്ഠിക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി: സാദിഖലി തങ്ങള്‍
''ന്യൂനപക്ഷ സമൂഹങ്ങൾ ഏറെ പ്രയാസപ്പെടുന്ന സാഹചര്യമാണ് നിലവില്‍. അവരെ ലക്ഷ്യമിടുകയാണ്. ഭരണകൂടം തന്നെ അകറ്റി നിർത്താനുള്ള കാര്യങ്ങളാണ് ചെയ്യുന്നത്''
പാലക്കാട്: ഗ്യാന്‍വാപി മസ്ജിദില്‍ ബഹുദൈവാരാധന പ്രതിഷ്ഠിക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് സാദിഖലി ശിഹാബ് തങ്ങള്‍. ആരാധനാലയങ്ങളില്‍ എന്ത് ആരാധന നടത്തണമെന്നത് കോടതി തീരുമാനിക്കുന്ന അവസ്ഥയാണ് ഇന്ത്യയിലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയിൽ കെ.പി മൊയ്തു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
''കോടതിയും ഭരണകൂടങ്ങളും സഹവർത്തിത്വമാണ് കരുതുന്നതെങ്കില്‍ ആരാധനാലയങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കണം. ആരാധനാലയങ്ങള്‍ക്ക് ഇന്ത്യയില്‍ സുരക്ഷ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആരാധനാലയ നിയമം വെല്ലുവിളിക്കപ്പെടുന്ന അവസ്ഥയാണ്. കോടതികളും ഗവർണമെന്റും മാറി ചിന്തിക്കണമെന്നും'' സാദിഖലി തങ്ങള്‍ പറഞ്ഞു.
''ന്യൂനപക്ഷ സമൂഹങ്ങൾ ഏറെ പ്രയാസപ്പെടുന്ന സാഹചര്യമാണ് നിലവില്‍. അവരെ ലക്ഷ്യമിടുകയാണ്. ഭരണകൂടം തന്നെ അകറ്റി നിർത്താനുള്ള കാര്യങ്ങളാണ് ചെയ്യുന്നത്. പൗരത്വബില്ലൊക്കെ ഇതിന്റെ ഭാഗമാണ്. എന്ത് കഴിക്കണം എന്ത് ധരിക്കണം എന്നൊക്കെ മറ്റുള്ളവർ തീരുമാനിക്കുന്നു. ആരാധനാലയങ്ങളിൽ ഏത് ആരാധനയാണ് നടത്തേണ്ടതെന്ന് കോടതി തീരുമാനിക്കുന്നുവെന്നും'' സാദിഖലി തങ്ങൾ വ്യക്തമാക്കി.
''വ്യത്യസ്തകളാണ് രാജ്യത്തിന്റെ ആത്മാവ്. അതിന്റെ പേരിൽ ഏറ്റുമുട്ടലുകൾ പാടില്ല. ആരാധനാലയ നിയമം എന്താണ് അനുശാസിക്കുന്നത് അതാണ് തുടരേണ്ടത്. എന്നാൽ ഈ നിയമയത്തെ വെല്ലുവിളിച്ചുള്ള പ്രവർത്തനങ്ങളാണ് സംഭവിക്കുന്നത് . ഇന്ത്യയുടെ നിലനിൽപ്പിന് തന്നെ അപകടം ചെയ്യുന്നതാണത്. ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധയോടെ വിഷയം കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നുവെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.