മിഷൻ അരിക്കൊമ്പൻ; കോടതി വിധി അനുസരിച്ച് മുന്നോട്ട് പോകുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ

മനുഷ്യനെ മറന്ന് വന്യജീവി സ്നേഹം, വന്യജീവികളെ മറന്ന് മനുഷ്യ സ്നേഹം ഇത് രണ്ടും സർക്കാരിന് സ്വീകാര്യമല്ലെന്നും മന്ത്രി പറഞ്ഞു

Update: 2023-03-26 07:56 GMT
Advertising

തിരുവനന്തപുരം: അരിക്കൊമ്പൻ വിഷയത്തിൽ കോടതിയെ സമീപിച്ച മൃഗസ്നേഹികളുടെത് തീവ്ര നിലപാടെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. അവരോട് ചർച്ചചെയ്തിട്ട് കാര്യമില്ലെന്നും അരിക്കൊമ്പൻ വിഷയം കോടതി വിധി അനുസരിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.

കാട്ടിലേക്ക് തിരിച്ചയക്കണമെങ്കിലും ആനയെ പിടിക്കണമെന്നും പിടിക്കരുത് എന്ന നിർദേശം അപ്രായോഗികമാണെന്നും മനുഷ്യനെ മറന്ന് വന്യജീവി സ്നേഹം, വന്യജീവികളെ മറന്ന് മനുഷ്യ സ്നേഹം ഇത് രണ്ടും സർക്കാരിന് സ്വീകാര്യമല്ലെന്നും മന്ത്രി പറഞ്ഞു.

'മയക്കുവെടി വെക്കേണ്ട സാഹചര്യമാണ് കേരളത്തിൽ ഉള്ളതെന്നും എന്നാൽ നിയമപരമായി മാത്രമെ നടപടി ഉണ്ടാകുകയുള്ളു. ജനങ്ങളെ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ പ്രായോഗിക നിർദേശങ്ങളും സർക്കാർ സ്വീകരിക്കും. ആനയെ തൊടാതെ സുരക്ഷിതമായി മാറ്റാനാവില്ല. സർക്കാർ നിലപാടിനോട് അനുകൂല സമീപനമാണ് ഹൈക്കോടതി സ്വീകരിച്ചത്'. 

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News