ഇത് ചരിത്രം: മിഷനറീസ് ഓഫ് ചാരിറ്റിക്ക് മലയാളി സുപ്പീരിയര്‍ ജനറല്‍
ജര്‍മന്‍കാരിയായ സിസ്റ്റര്‍ പ്രേമ(പിയറിക്) ആയിരുന്നു കഴിഞ്ഞ 13 വര്‍ഷമായി മിഷനറീസ് ഓഫ് ചാരിറ്റി നയിച്ചിരുന്നത്
മദര്‍ തെരേസ സ്ഥാപിച്ച കൊല്‍ക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റി സഭയുടെ പുതിയ സുപ്പീരിയര്‍ ജനറലായി മലയാളി സിസ്റ്റര്‍ മേരി ജോസഫിനെ തെരഞ്ഞെടുത്തു. സന്യാസ സഭയുടെ കൊല്‍ക്കത്തയിലെ മദര്‍ ഹൗസില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് സിസ്റ്റര്‍ മേരി ജോസഫിനെ പുതിയ സൂപ്പീരിയറായി തെരഞ്ഞെടുത്തത്.
ജര്‍മന്‍കാരിയായ സിസ്റ്റര്‍ പ്രേമ(പിയറിക്) ആയിരുന്നു കഴിഞ്ഞ 13 വര്‍ഷമായി മിഷനറീസ് ഓഫ് ചാരിറ്റി നയിച്ചിരുന്നത്. ഇവരുടെ തുടര്‍ച്ചയായിട്ടാണ് സിസ്റ്റര്‍ മേരി ജോസഫ് വരുന്നത്. തൃശൂര്‍ മാള സ്വദേശിനിയായ സിസ്റ്റര്‍ മേരി ജോസഫ് നിലവില്‍ സഭയുടെ കേരള റീജിയണിന്‍റെ മേലധികാരിയാണ്.
സിസ്റ്റര്‍ ക്രിസ്റ്റീന, സിസ്റ്റര്‍ സിസിലി എന്നിവരെ സഭയുടെ ആദ്യ രണ്ട് കൗണ്‍സിലര്‍മാരായി സഭ തെരഞ്ഞെടുത്തു. സിസ്റ്റര്‍ മരിയ ജുവാന്‍, പാട്രിക് എന്നിവര്‍ മൂന്നും നാലും കൗണ്‍സിലര്‍മാരായും തെരഞ്ഞെടുത്തു. 1997-2009 കാലഘട്ടത്തിൽ മദർ തെരേസക്ക് ശേഷം സഭയെ നയിച്ചത് നേപ്പാൾ വംശജയായ സിസ്റ്റർ നിർമ്മല ജോഷിയാണ്. അതിന് ശേഷം സിസ്റ്റര്‍ പ്രേമ സഭയെ നയിച്ചു.