കോഴിക്കോട്ടെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; അനിശ്ചിതകാലസമരം നടത്തുമെന്ന് എം.കെ മുനീർ

'ശാശ്വത പരിഹാരം കാണുന്നത് വരെ സത്യാഗ്രഹമിരിക്കും'

Update: 2024-07-13 06:38 GMT
Advertising

കോഴിക്കോട്: ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്ര‌തിഷേധിച്ച് അനിശ്ചിതകാല സത്യാ​ഗ്രഹ സമരം നടത്തുമെന്ന് എം. കെ മുനീർ എം.എൽ.എ. ജില്ലക്ക് അധിക പ്ലസ്‌വൺ ബാച്ച് അനുവദിച്ച് ശാശ്വത പരിഹാരം കാണുന്നത് വരെ സത്യാഗ്രഹമിരിക്കും. ഈ മാസം 19ന് പ്രതിഷേധം ആരംഭിക്കുമെന്നും മുനീർ പറഞ്ഞു.

ജില്ലയിലെ യു.ഡി.എഫ് നേതൃത്വം ഇതിന് നേതൃത്വം നൽകും. എല്ലാ വി​ദ്യാഭ്യാസ സംഘടനകളും യുവജനസംഘടനകളും അധ്യാപകസംഘടനകളും ഒരുമിച്ചുള്ള ഒരു പ്രക്ഷോഭത്തിനൊരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട്, പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിലെ സീറ്റ് പ്രതിസന്ധി പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് മുനീർ പറയുന്നത്. 

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News