ഹൈക്കോടതി ജാമ്യം നിഷേധിച്ചു; മോൺസൻ മാവുങ്കൽ സുപ്രിംകോടതിയിൽ
പീഡനക്കേസുകൾ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്ന് ഹരജിയിൽ മോൻസൺ ആരോപിക്കുന്നു
Update: 2022-08-03 05:58 GMT
ഡല്‍ഹി: പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതി മോൻസൺ മാവുങ്കൽ ജാമ്യം തേടി സുപ്രിംകോടതിയെ സമീപിച്ചു. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനാലാണ് നടപടി. പീഡനക്കേസുകൾ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്ന് ഹരജിയിൽ മോൻസൺ ആരോപിക്കുന്നു.
പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിൽ ജാമ്യം ലഭിക്കുമെന്നിരിക്കെ എന്നും ജയിലിനുള്ളിൽ തന്നെ കിടത്താൻ ഉന്നത ഗൂഢാലോചന നടക്കുന്നുണ്ട്. അതുകൊണ്ടാണ് തനിക്കെതിരെ മൂന്ന് പീഡനക്കേസുകൾ വന്നതെന്ന് ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു. ഇതിൽ ഒരു പീഡനക്കേസിലാണ് അദ്ദേഹം ജാമ്യം തേടിയത്. മോൺസന്റെ ജീവനക്കാരിയായ പെൺകുട്ടിയെ പൂഡിപ്പിച്ചിട്ടില്ലെന്നും അവർ കോടതിയിൽ നൽകിയ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്നും ചൂണ്ടിക്കാട്ടി ചില രേഖകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.