കെ. സുധാകരന്റെ പേര് പറയാൻ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നിർബന്ധിച്ചെന്ന് മോൻസൻ മാവുങ്കൽ
സുധാകരന്റെ പേര് പറഞ്ഞില്ലെങ്കിൽ ഭാര്യയും മക്കളും ജീവനോടെ ഉണ്ടാകില്ലെന്ന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി റസ്റ്റം ഭീഷണിപ്പെടുത്തിയെന്ന് മോൻസൻ പറഞ്ഞു.
Update: 2023-06-19 06:16 GMT
കൊച്ചി: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ മൊഴി നൽകാൻ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി റസ്റ്റം നിർബന്ധിച്ചെന്ന് മോൻസൻ മാവുങ്കൽ. കോടതിയിൽനിന്ന് കൊണ്ടുപോകുമ്പോൾ കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നാണ് മോൻസന്റെ വെളിപ്പെടുത്തൽ.
സുധാകരന്റെ പേര് പറഞ്ഞില്ലെങ്കിൽ ഭാര്യയും മക്കളും ജീവനോടെ ഉണ്ടാകില്ലെന്ന് പറഞ്ഞു. മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അനൂപിൽനിന്ന് പണം വാങ്ങിയത് സുധാകരന് കൊടുക്കാനാണെന്ന് പറയണമെന്ന് നിർബന്ധിച്ചെന്നും മോൻസൻ പറഞ്ഞു. വീഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് മോൻസൻ ഡി.വൈ.എസ്.പിക്കെതിരെ ആരോപണം ഉന്നയിച്ചത്.