പോക്സോ കേസിൽ മോൻസൻ മാവുങ്കൽ കുറ്റക്കാരൻ; ശിക്ഷാവിധി ഇന്നുണ്ടായേക്കും
വിദ്യാഭ്യാസത്തിനുള്ള സഹായം വാഗ്ദാനം ചെയ്ത് വീട്ടുജോലിക്കാരിയുടെ മകളെ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്.
കൊച്ചി: പോക്സോ കേസിൽ മോൻസൻ മാവുങ്കൽ കുറ്റക്കാരനെന്ന് കോടതി. എറണാകുളം പോക്സോ കോടതിയുടേതാണ് വിധി. വിദ്യാഭ്യാസത്തിനുള്ള സഹായം വാഗ്ദാനം ചെയ്ത് വീട്ടുജോലിക്കാരിയുടെ മകളെ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്.
പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. പീഡനം നടന്നത് 2019 ൽ ആണെങ്കിലും പുരാവസ്തു തട്ടിപ്പ് കേസിൽ 2021 ൽ മോൻസൺ അറസ്റ്റിലായതിന് ശേഷമാണ് പെൺകുട്ടിയുടെ അമ്മ പരാതി നൽകുന്നത്. മോൻസണെ ഭയന്നതിനാലാണ് പരാതി നൽകാൻ വൈകിയതെന്ന് അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു. മോൻസനെതിരെ പോക്സോ ആക്ടും ഐപിസി പ്രകാരമുള്ള വകുപ്പും നിലനിൽക്കും.
2021ൽ രജിസ്റ്റർ ചെയ്‌ത എഫ്‌ഐആറിൽ മോൺസനെതിരെ അന്വേഷണം പൂർത്തിയാക്കി ഈ വർഷം ജൂൺ 13ന് വിചാരണ പൂർത്തിയാക്കിയിരുന്നു. പീഡനം നടന്നത് 2019 ൽ ആണെങ്കിലും പുരാവസ്തു തട്ടിപ്പ് കേസിൽ 2021 ൽ മോൻസൺ അറസ്റ്റിലായതിന് ശേഷമാണ് പെൺകുട്ടിയുടെ അമ്മ പരാതി നൽകുന്നത്. മോൻസണെ ഭയന്നതിനാലാണ് പരാതി നൽകാൻ വൈകിയതെന്ന് അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു.