തൃശ്ശൂർ പൂരത്തിന് കൂടുതൽ നിയന്ത്രണങ്ങൾ: ജില്ലയിൽ ഇന്നലെ ആയിരത്തിന് മുകളിൽ കോവിഡ് കേസുകൾ
കോവിഡ് കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് നടപടി. ആയിരത്തിന് മുകളിൽ കോവിഡ് കേസുകളാണ് ജില്ലയിൽ ഇന്നലെ സ്ഥിരീകരിച്ചത്.
തൃശ്ശൂർ പൂരത്തിന് കൂടുതൽ നിയന്ത്രണങ്ങൾ. കോവിഡ് കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് നടപടി. ആയിരത്തിന് മുകളിൽ കോവിഡ് കേസുകളാണ് ജില്ലയിൽ ഇന്നലെ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.24 ശതമാനത്തിലെത്തി.
രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമേ പൂരത്തിന് പാസ് ലഭിക്കുകയുള്ളൂ. നേരത്തെ ഇക്കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. ഒരു ഡോസ് വാക്സിൻ എടുത്തവർ പൂരത്തിനെത്തുകയാണെങ്കിൽ ആർ.ടി.പി.സി.ആർ ടെസ്റ്റിൽ നെഗറ്റീവായ സർട്ടിഫിക്കറ്റ് വേണം. കോവിഡ് കൂടിയ സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കാൻ പറ്റുന സാഹചര്യത്തിലേ ആളുകളെ അനുവദിക്കൂ. രോഗ വ്യാപനത്തെത്തുടർന്ന് ജില്ലയിൽ അഞ്ചിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളിൽ എത്തിയ ഇടങ്ങളിലാണ് നിരോധനാജ്ഞ.
എന്നാൽ കൂടുതൽ നിയന്ത്രണങ്ങൾ പൂരത്തെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് പാറമേക്കാവ് ദേവസ്വത്തിൻ്റെ ആരോപണം. സംസ്ഥാന ശരാശരിക്ക് മുകളിലാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിൽ സി.എഫ്.എല്‍.ടി.സികള്‍ തുറക്കണമെന്ന ആവശ്യം പി.ഡി.എം.ഒ മുന്നോട്ട് വെച്ചിട്ടുണ്ട്.