കൈക്കൂലി; ആലപ്പുഴയിൽ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ പിടിയിൽ
ഓവർ ലോഡുമായി വരുന്ന ലോറികൾ കടത്തിവിടുന്നതിന് മാസപ്പടിയായി 25,000 രൂപയാണ് ഇയാൾ വാങ്ങിയത്.
Update: 2023-06-13 01:28 GMT
ആലപ്പുഴ: കൈക്കൂലി കേസിൽ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിടിയിൽ. അമ്പലപ്പുഴ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്. സതീഷ് ആണ് പിടിയിലായത്.
എൻഎച്ച് 66 ആറുവരിപ്പാത നിർമാണ കമ്പനിയുടെ ഉപകരാർ കമ്പനിയുടെ കൈവശം നിന്നാണ് ഇയാൾ പണം കൈപ്പറ്റിയത്. ഓവർ ലോഡുമായി വരുന്ന ലോറികൾ കടത്തിവിടുന്നതിന് മാസപ്പടിയായി 25,000 രൂപയാണ് വാങ്ങിയത്.
കരാറുകാരൻ വിവരം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ഡിപ്പാർട്ട്മെന്റ് വാഹനത്തിൽ നിന്ന് പണം വിജിലൻസ് കണ്ടെത്തുകയായിരുന്നു. ഇതിനിടെ, വയനാട്ടിൽ കൈക്കൂലി വാങ്ങുന്നതിനിടെ സെൻട്രൽ ജിഎസ്ടി എസ്.പി വിജിലൻസ് പിടിയിലായി.
സെൻട്രൽ ടാക്സ് ആന്റ് സെൻട്രൽ എക്സൈസ് എസ്.പി പ്രവീന്ദർ സിങ്ങാണ് പിടിയിലായത്. കരാറുകാരനിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.