വിനോദമേഖലയ്ക്കായി നിയമനിർമാണത്തിന് നീക്കം; സിനിമ, ടിവി, ഫാഷൻ മേഖലകൾ പരിധിയിൽ‌

വനിതാ കമ്മീഷൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

Update: 2024-10-03 04:27 GMT
Advertising

എറണാകുളം: വിനോദ മേഖലയ്ക്കായി നിയമനിർമാണ സാധ്യത പരിശോധിക്കുമെന്ന് വനിതാ കമ്മീഷൻ. ഇതുസംബന്ധിച്ച് കേരള വനിതാ കമ്മീഷൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സിനിമയ്ക്ക് പുറമേ, ഫാഷൻ, ടെലിവിഷൻ, സംഗീതം, സർക്കസ് ഉൾപ്പടെ വിവിധ മേഖലകൾ നിയമത്തിൻ്റെ പരിധിയിൽ ഉൾപ്പെടുത്താം. ഹേമ കമ്മിറ്റി ഹരജികൾ പരിഗണിക്കുന്ന സാഹചര്യത്തിലാണ് നടപടി.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുന്ന ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് ഇന്ന് വീണ്ടും സിറ്റിങ് നടത്തും. റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്നും, സ്വീകരിച്ച നടപടികൾ സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം നൽകാനും കോടതി നിർദേശിച്ചിരുന്നു. ഇത് പ്രകാരമുള്ള സത്യവാങ്മൂലം സർക്കാർ ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും.

വിഷയത്തിൽ ക്രിമിനൽ ചട്ടങ്ങൾ പ്രകാരം നടപടി സ്വീകരിക്കാത്തതിനെ കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു. ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, സി.എസ്. സുധ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News