ചില വ്യക്തികളുടെ പ്രവൃത്തിയുടെ പേരില്‍ ലീഗിനെ സ്ത്രീവിരുദ്ധമായി ചിത്രീകരിക്കരുത്; പി.കെ നവാസിനെ തള്ളി എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി

അച്ചടക്കം ലംഘിക്കുന്ന തരത്തില്‍ പാര്‍ട്ടി തീരുമാനത്തെ തള്ളിപ്പറഞ്ഞില്ലെങ്കിലും ഹരിതക്കെതിരായ നടപടിയില്‍ അതൃപ്തിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഒരു വിഭാഗം എം.എസ്.എഫ് നേതാക്കളുടെ പ്രതികരണം.

Update: 2021-08-17 11:59 GMT
Advertising

ചില വ്യക്തികള്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ മുസ്‌ലിം ലീഗിനെയും എം.എസ്.എഫിനെയും സ്ത്രീവിരുദ്ധമായി ചിത്രീകരിക്കരുതെന്ന് എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍. പാര്‍ട്ടി തീരുമാനം അംഗീകരിക്കും. ഹരിതയുടെ വിഷയത്തില്‍ തങ്ങളുടെ അഭിപ്രായം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുമെന്നും ലത്തീഫ് തുറയൂര്‍ പറഞ്ഞു.

അച്ചടക്കം ലംഘിക്കുന്ന തരത്തില്‍ പാര്‍ട്ടി തീരുമാനത്തെ തള്ളിപ്പറഞ്ഞില്ലെങ്കിലും ഹരിതക്കെതിരായ നടപടിയില്‍ അതൃപ്തിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഒരു വിഭാഗം എം.എസ്.എഫ് നേതാക്കളുടെ പ്രതികരണം. ഹരിത എം.എസ്.എഫിന്റെ അവിഭാജ്യഘടകമാണെന്നും അതിന്റെ പ്രവര്‍ത്തനം അനിവാര്യമാണെന്നും ലത്തീഫ് തുറയൂര്‍ പറഞ്ഞു.

അതിനിടെ വനിത കമ്മീഷന്റെ നിര്‍ദേശപ്രകാരം പി.കെ നവാസിനെതിരെ കോഴിക്കോട് വെള്ളയില്‍ പൊലീസ് കേസെടുത്തു. ഹരിത നേതാക്കളുടെ പരാതിയിലാണ് കേസെടുത്തത്. മലപ്പുറം ജില്ലാ എം.എസ്.എഫ് ജനറല്‍ സെക്രട്ടറി വി.എ വഹാബിനെതിരെയും കേസെടുത്തിട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News