മുനമ്പം വഖഫ് ഭൂമി; പ്രതിപക്ഷ നേതാവ് റിസോർട്ട് മാഫിയക്ക് വേണ്ടി വക്കാലത്തു പിടിക്കുന്നു​- നാഷണൽ ലീഗ്

വർഷങ്ങളായി ആ ഭൂമിയിൽ താമസിച്ചു വരുന്ന മത്സ്യത്തൊഴിലാളികളുൾപ്പടെയുള്ളവർക്ക് നീതി ലഭിക്കണം എന്ന യാഥാർഥ്യം അംഗീകരിച്ചുകൊണ്ടുതന്നെ റിസോർട്ട് മാഫിയകൾക്ക് വേണ്ടിയുള്ള പ്രസ്താവനക്ക് പിന്നിലെ ലക്ഷ്യം സതീശൻ വ്യക്തമാക്കണമെന്ന് എൻ.കെ അബ്ദുൽ അസീസ് ആവശ്യപ്പെട്ടു

Update: 2024-11-01 13:25 GMT
Advertising

കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി വഖഫ് അല്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്താവന ഭൂമി കയ്യേറി റിസോർട്ടുകൾ കെട്ടിയ വൻകിട റിസോർട്ട് മാഫിയക്ക് വേണ്ടിയുള്ള വക്കാലത്തു പിടുത്തവും മുസ്‍ലിം വിരുദ്ധ വർഗീയത വളർത്താനും കൃസംഘികൾക്കും ആർഎസ്എസിനുമുള്ള  പിന്തുണയുമാണെന്ന് നാഷണൽ ലീഗ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ.കെ അബ്ദുൽ അസീസ് പ്രസ്താവനയിൽ പറഞ്ഞു.

പലതവണകളിലായി പറവൂർ കോടതിയും കേരള ഹൈക്കോടതിയുമുൾപ്പടെ അത് വഖഫ് സ്വത്താ​ണെന്നാണ് വിധി പറഞ്ഞത്.  അവസാനമായി കേരള റവന്യൂ വകുപ്പിന്റെ അനുവാദപ്രകാരം കരമൊടുക്കാൻ ഉദ്ദേശിച്ചവരെ തടഞ്ഞു കൊണ്ട് ഉത്തരവിറക്കിയ ഹൈക്കോടതി വിധിയും നിലവിലുണ്ടായിരിക്കെ ‘ഭൂമി വഖഫ് അല്ല ’ എന്ന വി.ഡി സതീശന്റെ പ്രസ്താവന നിയമ വ്യവസ്തയോടും കോടതിയോടുമുള്ള വെല്ലുവിളിയുമായി മാത്രമേ കാണാനാകു.

വർഷങ്ങളായി ആ ഭൂമിയിൽ താസിച്ചു വരുന്ന മത്സ്യത്തൊഴിലാളികളുൾപ്പടെയുള്ളവർക്ക്  നീതി ലഭിക്കണം എന്ന യാഥാർഥ്യം അംഗീകരിച്ചുകൊണ്ടുതന്നെ കുത്തക റിസോർട്ട് മാഫിയകൾക്ക് വേണ്ടിയുള്ള ഇത്തരം പ്രസ്താവനയിലൂടെ എന്ത് നേട്ടമാണ് സതീശൻ ഉദ്ദേശിക്കുന്നത് എന്ന് വ്യക്താക്കേണ്ടതുണ്ടെന്നും അസീസ്‌ പറഞ്ഞു.


Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News