ഇനിയും കണ്ടെത്താനുള്ളത് 152 പേരെ: മുണ്ടക്കൈ ഉരുൾ ദുരന്തത്തിൽപ്പെട്ടവർക്കായി ഇന്നും തിരച്ചിൽ

മുണ്ടക്കൈയിലെ പുനരധിവാസം ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിസഭാ യോഗം

Update: 2024-08-07 02:41 GMT
Editor : Lissy P | By : Web Desk
Advertising

മുണ്ടക്കൈ: മുണ്ടക്കൈ ഉരുൾ ദുരന്തത്തിൽപ്പെട്ടവർക്കായി ഇന്നും തിരച്ചിൽ. 152 പേരെ ഇനിയും കണ്ടെത്താനുള്ളത് . സൂചിപ്പാറയിലെ സൺറൈസ് വാലിയിലും ചാലിയാറിലും തിരച്ചിൽ തുടരും.

മുണ്ടക്കൈ ദുരന്തം ഉണ്ടായിട്ട് ഇന്ന് 9 ദിവസം പിന്നിടുകയാണ്. ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 224 ആയി. വിവിധയിടങ്ങളിൽ നിന്നായി 189 ശരീരഭാഗങ്ങളും കണ്ടെടുത്തു. വയനാട്ടില്‍ നിന്നും 148 മൃതദേഹങ്ങളും നിലമ്പൂരില്‍ നിന്നും 76 മൃതദേഹങ്ങളുമാണ് ഇതുവരെ ലഭിച്ചത്. ദുരന്ത മേഖലയില്‍ നിന്നും 152 പേരെ കുറിച്ച് ഇനിയും വിവരം ലഭിക്കാനുണ്ട്. ദുർഘടമായ ഇടങ്ങളിൽ ഹെലികോപ്റ്റർ ഉപയോഗിച്ച കൊണ്ടുള്ള തിരച്ചിൽ ഇന്നും തുടരും. 

അതേസമയം, വയനാട് മുണ്ടക്കൈയിലെ പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്തേക്കും. ടൗൺഷിപ്പ് നിർമിക്കാൻ ആവശ്യമായ സ്ഥലം കണ്ടെത്തുക,പുനരധിവാസത്തിനു വേണ്ടിയുള്ള സമയപരിധി നിശ്ചയിക്കുക തുടങ്ങിയ വിഷയങ്ങൾ സർക്കാരിന്റെ പരിഗണനയിലുണ്ട്. കേന്ദ്രത്തിൽ നിന്ന് സഹായം ലഭ്യമാക്കാൻ വേണ്ടി എന്തൊക്കെ ഇടപെടൽ നടത്തണമെന്ന ചർച്ചയും മന്ത്രിസഭയുടെ പരിഗണനയിൽ വന്നേക്കും. ഇതുവരെ നടത്തിയ പ്രവർത്തനവും, വരുന്ന ദിവസങ്ങളിലെ തിരച്ചിലുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗം ചർച്ച ചെയ്യും. ദുരന്ത മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിലും ഇന്ന് തീരുമാനം ഉണ്ടായേക്കും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News