മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെങ്കിൽ ചട്ടങ്ങൾ പാലിക്കണം: മന്ത്രി ജോർജ് കുര്യൻ
ഇതിലും വലിയ ദുരന്തമുണ്ടായ സംസ്ഥാനങ്ങളിലും ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി: മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിൽ കേന്ദ്രസർക്കാരിനെ ന്യായീകരിച്ച്‌കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെങ്കിൽ ചട്ടങ്ങൾ പാലിക്കണം. ലെവൽ 3 ദുരന്തമായി പ്രഖ്യാപിക്കാനും ചട്ടങ്ങളുണ്ട്. ഇതിലും വലിയ ദുരന്തമുണ്ടായ സംസ്ഥാനങ്ങളിലും ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഉചിതമായ സമയത്ത് കേന്ദ്രസഹായം ഉണ്ടാകും. കേന്ദ്രം നൽകിയ 782 കോടി സംസ്ഥാനത്തിന് വിനിയോഗിക്കാം. ഹൈക്കോടതിയും ഇത് തന്നെയാണ് പറഞ്ഞത്. പുനരധിവാസത്തിന് സ്ഥലം കണ്ടെത്തേണ്ടത് സർക്കാരാണെന്നും മന്ത്രി പറഞ്ഞു.
മുനമ്പത്തെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ പാലിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു. അതാണ് തന്റെയും പാർട്ടിയുടെയും അഭിപ്രായം. ആരെങ്കിലും ഭരണഘടന ഉയർത്തിപ്പിടിക്കുമ്പോൾ മുനമ്പത്തെ ജനങ്ങളെ ഓർക്കണം. മുനമ്പത്ത് ജനങ്ങളുടെ അവകാശം ഭാരതം ഭരിക്കുന്ന സർക്കാർ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.