മൂന്നാറിൽ കെഎസ്ആർടിസി ബസിനു മുന്നിൽ 'പടയപ്പ'യുടെ മാസ് എൻട്രി
മൂന്നാർ ഉടുമൽപേട്ട സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിന് മുന്നിലാണ് 'പടയപ്പ'യെത്തിയത്. ഉടുമൽപേട്ടയിൽ നിന്നും മൂന്നാറിലേക്കുള്ള യാത്രക്കിടെ ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം.
മൂന്നാറിൽ കെഎസ്ആർടിസി ബസിനു മുന്നിൽ 'പടയപ്പ'യുടെ മാസ് എൻട്രി. 'പടയപ്പ'യെന്ന വിളിപ്പേരുള്ള കാട്ടാനയാണ് ബസ് തടഞ്ഞത്. ഏറെ നേരം യാത്രക്കാരെ മുൾമുനയിൽ നിർത്തിയെങ്കിലും ഡ്രൈവറുടെ മനോവീര്യത്തിനു മുന്നിൽ 'പടയപ്പ' മുട്ടുമടക്കി.
മൂന്നാർ ഉടുമൽപേട്ട സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിന് മുന്നിലാണ് 'പടയപ്പ'യെത്തിയത്. ഉടുമൽപേട്ടയിൽ നിന്നും മൂന്നാറിലേക്കുള്ള യാത്രക്കിടെ ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. മൂന്നാർ ഡിവൈഎസ്പി ഓഫീസിനു സമീപത്തു വെച്ച് ആന ബസിനു മുമ്പിൽ നിലയുറപ്പിക്കുകയായിരുന്നു. ബസിനു മുന്നിൽ ആനയും പ്രകോപനമുണ്ടാക്കാതെ ഡ്രൈവർ ബാബുരാജും നേർക്കുനേർ നിന്നു. ഭീതിയുടെ മുൾമുനയിൽ കണ്ടക്ടർ വിമൽദാസും അമ്പതോളം യാത്രക്കാരും.
ബസിന്റെ ഗ്ലാസിനു കേടുപാട് സംഭവിച്ചതൊഴിച്ചാൽ ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മറ്റ് അപകടങ്ങൾ ഒഴിവാക്കി. മൂന്നാർ ടൗണിലടക്കം പലയിടങ്ങളിലുമെത്താറുണ്ടെങ്കിലും ആന ഉപദ്രവകാരിയല്ലാത്തതിനാൽ നാട്ടുകാരിട്ട വിളിപ്പേരാണ് 'പടയപ്പ'.