മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി മാറ്റിവച്ചു

ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ നിര്യാണത്തെ തുടര്‍ന്നാണ് യോഗം മാറ്റിയത്. അബ്ദുല്‍ ഖാദര്‍ മൗലവിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

Update: 2021-09-24 13:57 GMT
Editor : Shaheer | By : Web Desk
Advertising

ഞായറാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി മാറ്റിവച്ചു. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പരിപാടികള്‍ മാറ്റിയത്. പ്രവര്‍ത്തക സമിതി ഒക്ടോബര്‍ രണ്ടിന് ചേരുമെന്ന് ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് പി.എം.എ സലാം അറിയിച്ചു.

അബ്ദുല്‍ ഖാദര്‍ മൗലവിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ചുകൊണ്ടുപോവുക എന്ന രാഷ്ട്രീയ കാഴ്ചപ്പാടാണ് സാമൂഹ്യ ഇടപെടലുകളില്‍ അബ്ദുല്‍ ഖാദര്‍ മൗലവി ഉയര്‍ത്തിപ്പിടിച്ചത്. അത് അദ്ദേഹത്തെ കണ്ണൂര്‍ മേഖലയില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കിടയിലും സ്വീകാര്യനായ പൊതുപ്രവര്‍ത്തകനാക്കി മാറ്റിയെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നു വൈകീട്ടായിരുന്നു ഖാദര്‍ മൗലവിയുടെ അന്ത്യം. 79 വയസ്സായിരുന്നു. കേരള ടെക്സ്റ്റയില്‍സ് കോര്‍പറേഷന്‍ ചെയര്‍മാനായി ജോലി ചെയ്തിട്ടുണ്ട്. കണ്ണൂര്‍ ചന്ദ്രിക ഗവേണിങ് ബോഡി ചെയര്‍മാനാണ്. നാല്‍പ്പതു വര്‍ഷമായി കണ്ണൂര്‍ ജില്ലാ മുസ്‍ലിം ലീഗിന്റെ ഭാരവാഹിത്വത്തിലുള്ള നേതാവാണ്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News