നിയമനക്കോഴ: പ്രതിപ്പട്ടികയിലുള്ളവര്‍ക്ക് ഇടതുപക്ഷ സംഘടനകളുമായി ബന്ധമില്ല; എം.വി ഗോവിന്ദൻ
അഖിൽ സജീവ് ഉൾപ്പെടെയുള്ളവരെ നേരത്തെ പാർട്ടി പുറത്താക്കിയെന്നും ഗോവിന്ദൻ പറഞ്ഞു
Update: 2023-10-07 06:38 GMT
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് അംഗം അഖിൽ മാത്യുവിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇതിൽ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. തട്ടിപ്പിൽ അഖിൽ മാത്യുവിന് പങ്കില്ലെന്ന് തെളിഞ്ഞു. എന്നിട്ടും തെറ്റ് പറ്റിയെന്ന് ആരെങ്കിലും പറഞ്ഞോ?. പ്രതിപ്പട്ടികയിൽ ഉള്ളവരിൽ ആർക്കും ഇടതുപക്ഷ സംഘടനകളുമായി ബന്ധമില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
തെറ്റിധരിപ്പിക്കാൻ വേണ്ട കാര്യങ്ങൾ നടക്കുന്നുണ്ട്. ഗൂഢാലോചന നടന്നതിൽ അന്വേഷണം വേണം. അഖിൽ സജീവ് ഉൾപ്പെടെയുള്ളവരെ നേരത്തെ പാർട്ടി പുറത്താക്കിയെന്നും ഗോവിന്ദൻ പറഞ്ഞു.