നവകേരള സദസ്സിന് പണം അനുവദിക്കല്‍ ഉത്തരവ്; ആശയക്കുഴപ്പത്തില്‍ യു.ഡി.എഫ് ഭരണസമിതികള്‍

സർക്കാർ ഉത്തരവ് നിയമവിരുദ്ധമാണെന്ന അഭിപ്രായം ശക്തമായിരിക്കെ അതിനെ നിയമപരമായി ചോദ്യം ചെയ്യുന്നതിലും യു.ഡി.എഫ് നേതൃത്വം പരാജയപ്പെട്ടു

Update: 2023-11-24 01:12 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: നവകേരള സദസ്സിന് പണം അനുവദിക്കാന്‍ തദ്ദേശസ്ഥാപനങ്ങളോട് നിർദേശിച്ച് സർക്കാർ ഇറക്കിയ ഇത്തരവ് എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് യു.ഡി.എഫ് ഭരണസമിതികള്‍ . സർക്കാർ ഉത്തരവ് നിയമവിരുദ്ധമാണെന്ന അഭിപ്രായം ശക്തമായിരിക്കെ അതിനെ നിയമപരമായി ചോദ്യം ചെയ്യുന്നതിലും യു.ഡി.എഫ് നേതൃത്വം പരാജയപ്പെട്ടു.

യു.ഡി.എഫ് നിയന്ത്രണത്തിലുള്ള തദ്ദേശ സ്ഥാപനങ്ങള്‍ സർവത്ര ആശയക്കുഴപ്പത്തിലായതിനു പുറമേ വലിയ രാഷ്ട്രീയ തിരിച്ചടിയും നേരിടേണ്ട ഗതികേടിലാണ്. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും നവകേരള സദസ്സിന് യഥേഷ്ടം പണമനുവദിക്കാന്‍ നിർദേശിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഇറക്കിയ ഉത്തരവാണിത്. തനതു ഫണ്ടില്‍ നിന്നും പണമനുവദിച്ച് ഭരണസമിതികള്‍ക്കോ സെക്രട്ടറിക്കോ തീരുമാനമെടുക്കാമെന്നും ഉത്തരവില്‍ പറയുന്നു. പ്രദേശിക സർക്കാർ കൂടിയായ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം കവരുന്ന ഉത്തരവാണിതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഈ മാസം ഒന്നാം തിയതി ഇറങ്ങിയ ഉത്തരവിനെ രാഷ്ട്രീയമായി വിമർശിച്ച യു.ഡി.എഫ് നേതാക്കള്‍ അതിന്‍റെ നിയമസാധുത ഒരിക്കല്‍ പോലും ചോദ്യം ചെയ്തില്ല. യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലും സെക്രട്ടറിമാർക്ക് പണമനുവദിക്കാനുള്ള പഴുത് ഉത്തരവിലുണ്ടായിരിക്കെ അക്കാര്യവും യു.ഡി.എഫ് ശ്രദ്ധിച്ചില്ല. പറവൂരിലടക്കം യു.ഡി.എഫ് ഭരണസമിതികളെ നാണംകെടുത്തിയാണ് സെക്രട്ടറിമാർ പണമനുവദിച്ചത്.നവകേരള സദസ്സ് ഏറ്റവും വലിയ രാഷ്ട്രീയ വിവാദമായി തുടരുമ്പോഴും ഗൃഹപാഠം നടത്താത്തത് കൊണ്ട് മാത്രം തദ്ദേശസ്ഥാപനങ്ങളില്‍ യു.ഡി.എഫ് തോറ്റു പോകുകയാണ്. സെക്രട്ടറിമാർ പണമനുവദിക്കുമ്പോള്‍ എന്തുചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് യു.ഡി.എഫ് ഭരണസമിതികള്‍.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News