'ഞങ്ങള്‍ യുവതിക്കൊപ്പം': ശശീന്ദ്രൻ രാജിവെക്കണമെന്ന് എൻ.സി.പി യുവജന വിഭാഗം
എ.കെ ശശിന്ദ്രൻ മന്ത്രി ആയിരിക്കുമ്പോള്‍ പല വനിതകളേയും നേരിട്ട് വിളിച്ച് മോശമായി പെരുമാറിയതിന്‍റെ നിരവധി തെളിവുകള്‍ എൻ.വൈ.സി സംസ്ഥാന കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്. അതിന്‍റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ഉണ്ടായ സംഭവമെന്നും ബിജു മീഡിയവണിനോട്
പീഡന പരാതിയിൽ ഒത്തുതീര്‍പ്പിന് ശ്രമിച്ച മന്ത്രി എ.കെ ശശിന്ദ്രൻ രാജിവെയ്ക്കണം എന്ന് എൻ.സി.പി യുവജന വിഭാഗമായ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്. എൻ.വൈ.സി കൊല്ലം ജില്ലാ കമ്മിറ്റി യുവതിക്കൊപ്പമാണ്. കേസിലെ പ്രതി പത്മാകരനും എ.കെ ശശിന്ദ്രനും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും എൻ.വൈ.സി കൊല്ലം ജില്ല പ്രസിഡന്റ് ബിജു ബി പറഞ്ഞു.
എ.കെ ശശിന്ദ്രൻ മന്ത്രി ആയിരിക്കുമ്പോള്‍ പല വനിതകളേയും നേരിട്ട് വിളിച്ച് മോശമായി പെരുമാറിയതിന്‍റെ നിരവധി തെളിവുകള്‍ എൻ.വൈ.സി സംസ്ഥാന കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്. അതിന്‍റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ഉണ്ടായ സംഭവമെന്നും ബിജു മീഡിയവണിനോട് പറഞ്ഞു. അതേസമയം ശശീന്ദ്രനെതിരായ ആരോപണത്തിൽ എൻ.സി.പി അന്വേഷണ റിപ്പോർട്ടിൽ ഇന്നു നടപടിക്ക് സാധ്യത. രാഷ്ട്രീയ ഉദ്ദേശ്യത്തോടെയുള്ള പരാതിയെന്നാണ് കമ്മീഷൻ റിപ്പോർട്ടിലെ നിഗമനം.
എന്നാൽ പ്രദേശിക തലത്തിൽ പ്രശ്ന പരിഹാരത്തിന് ശ്രമിക്കാത്ത നേതാക്കൾക്കെതിരെ നടപടിയുണ്ടായേക്കും. ശശീന്ദ്രന് എൻ.സി.പി കേന്ദ്ര നേതൃത്വത്തിന്‍റെയും പിന്തുണയുണ്ട്. കുണ്ടറയിലെ പെൺകുട്ടിയുടെ പരാതിക്കിടയായ സാഹചര്യവും അതിൽ മന്ത്രി എ.കെ.ശശീന്ദ്രന്‍റെ ഇടപെടലുമാണ് എൻ.സി.പി അന്വേഷിച്ചത്. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജിന്‍റെ റിപ്പോർട്ട് ശശീന്ദ്രന് അനുകൂലമാണെന്നാണ് പറയപ്പെടുന്നത്.