നിഹാലിന്റെ ഇടതുകാലിന്റെ തുടയിലെ മാംസം പൂർണമായും കടിച്ചെടുത്ത നിലയിൽ; ശരീരമാസകലം മുറിവുകളെന്നും ഇൻക്വസ്റ്റ് റിപ്പോർട്ട്

ഞായറാഴ്ച വൈകീട്ടോടെയാണ് നിഹാലിനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നത്.

Update: 2023-06-12 05:49 GMT
financial assistance of Rs 10 lakh has been announced for Nihals family
AddThis Website Tools
Advertising

മുഴപ്പിലങ്ങാട്: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിഹാൽ മരിച്ചത് സമാനതയില്ലാത്ത വേദന സഹിച്ചെന്ന് സൂചിപ്പിച്ച് ഇൻക്വസ്റ്റ് റിപ്പോർട്ട്. നിഹാലിന്റെ ശരീരമാസകലം നായ്ക്കൾ കടിച്ചതിന്റെയും മാന്തിയതിന്റെയും പാടുകളുണ്ട്. തല മുതൽ കാൽപ്പാദം വരെ നിരവധി മുറിവുകളാണുള്ളത്. ഇടതുകാലിന്റെ തുടയിലെ മാംസം പൂർണമായും കടിച്ചെടുത്ത നിലയിലാണ്. കഴുത്തിന് പിറകിലും ചെവിക്ക് പിറകിലും ഇടത് കണ്ണിന് താഴെയും ആഴത്തിൽ മുറിവുണ്ടെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.

ഇന്നലെ വൈകീട്ടോടെയാണ് നിഹാലിനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നത്. ഭിന്നശേഷിക്കാരനായ നിഹാൽ സംസാരശേഷിയില്ലാത്ത കുട്ടിയാണ്. വീട്ടുകാരറിയാതെ അയൽവീട്ടിലേക്ക് പോയ നിഹാലിനെ തെരുവുനായ്ക്കൾ കടിച്ചുകൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് സമീപത്തെ വീടിന്റെ പിറകിൽനിന്ന് ബോധരഹിതനായ നിലയിൽ നിഹാലിനെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

Web Desk

By - Web Desk

contributor

Similar News