എൻ.എം വിജയന്റെ ആത്മഹത്യ: രണ്ട് ദിവസം മുമ്പ് കത്ത് കിട്ടിയിരുന്നു എന്ന് വി.ഡി സതീശൻ

പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും കള്ളം പറയുകയാണെന്ന് എൻ.എം വിജയന്റെ കുടുംബം ആരോപിച്ചിരുന്നു

Update: 2025-01-07 08:17 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

തിരുവനന്തപുരം: എൻ.എം വിജയനെഴുതിയ കത്ത് ലഭിച്ചെന്ന് പ്രതിപക്ഷ നേതാവ് എൻ.എം വിജയന്റെ ആത്മഹത്യ: 'രണ്ട് ദിവസം മുമ്പ് കത്ത് കിട്ടി'; വി.ഡി സതീശൻ. രണ്ടുദിവസം മുമ്പ് പറവൂരിലെ ഓഫീസിൽ കത്ത് കിട്ടിയെന്നും സംഭവത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു. എൻ.എം വിജയന്റെ കുടുംബം കാണാൻ വന്നപ്പോൾ അവരുടെ കൂടെയിരുന്ന് കത്ത് വിശദമായി വായിച്ചെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും കള്ളം പറയുകയാണെന്ന് എൻ.എം വിജയന്റെ കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വി.ഡി സതീശൻ്റെ പ്രതികരണം. തന്റെ മുമ്പിൽ നിന്നാണ് കെ. സുധാകരൻ കത്ത് വായിച്ചതെന്ന് എൻ.എം വിജയന്റെ മകൻ വിജേഷ് പറഞ്ഞിരുന്നു. വ്യക്തികൾ തമ്മിലുള്ള പ്രശ്നമാണെന്ന തരത്തിലാണ് വി.ഡി സതീശൻ സംസാരിച്ചതെന്നും എംഎൽഎയും ഡിസിസി പ്രസിഡന്റും വ്യക്തികൾ മാത്രമാണോ എന്നും പാർട്ടിക്ക് ഉത്തരവാദിത്തം ഇല്ലേയെന്നുമായിരുന്നു എൻ.എം വിജയന്റെ കുടുംബം ചോദിച്ചിരുന്നത്.

കത്ത് കിട്ടിയിട്ടില്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ല എന്ന് വി.ഡി സതീശൻ പറഞ്ഞു. 'രണ്ടുദിവസം മുമ്പ് പറവൂരിലെ ഓഫീസിൽവച്ച് കത്ത് കിട്ടിയിരുന്നു. ഇപ്പോഴാണ് സംഭവത്തെക്കുറിച്ച് പ്രതികരിക്കുന്നത്. ആത്മഹത്യ ചെയ്ത ആളുടെ മകന്റെ മുന്നില്‍ ഇരുന്നാണ് ആ കത്ത് വായിച്ചത്. കത്തിലെ ചില ഭാഗങ്ങൾ മനസ്സിലാകുന്നില്ല. അതുകൊണ്ട് അതിൽ വ്യക്തത വേണം എന്നാണ് പറഞ്ഞത്. കത്തിനെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. സംഭവത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.' -വി.ഡി സതീശൻ പറഞ്ഞു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News