ഒന്നേകാൽ ലക്ഷം ക്യൂബിക്ക് ടണ് മാലിന്യം നീക്കം ചെയ്യും; സംസ്ഥാനത്ത് ആദ്യമായി സമ്പൂർണ്ണ ബയോ മൈനിങ് പദ്ധതിക്ക് തുടക്കം

മാലിന്യം കുഴിച്ചുമൂടുന്ന പതിവു രീതിയിൽ നിന്നും മാറി, ഇവ വേർതിരിച്ച് ഭൂമിക്ക് ഉപയോഗ യോഗ്യമാക്കുന്നതാണ് ബയോ മൈനിങ്

Update: 2022-01-29 01:38 GMT
Advertising

സംസ്ഥാനത്ത് ആദ്യമായി സമ്പൂർണ്ണ ബയോ മൈനിങ് പദ്ധതിക്ക് കൊല്ലം കോർപ്പറേഷൻ തുടക്കം കുറിച്ചു. കുരീപ്പുഴ ചണ്ടി ഡിപ്പോയിലെ ഒന്നേകാൽ ലക്ഷം ക്യൂബിക്ക് ടൺ മാലിന്യമാണ് പദ്ധതിയിലൂടെ നീക്കം ചെയ്യുക.

15 സംസ്ഥാനങ്ങളിൽ ബയോ മൈനിംഗ് വിജയകരമായി പൂർത്തീകരിച്ച സിഗ്മ ഗ്ലോബൽ എൻവിറോൺ സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. കൊറിയൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സംസ്കരണം.

മാലിന്യം കുഴിച്ചുമൂടുന്ന പതിവു രീതിയിൽ നിന്നും മാറി, ഇവ വേർതിരിച്ച് ഭൂമിക്ക് ഉപയോഗ യോഗ്യമാക്കുന്നതാണ് ബയോ മൈനിങ്. കൊല്ലം കോർപ്പറേഷന് പേരുദോഷം ആയിരുന്ന കുരീപ്പുഴ ചണ്ടി ഡിപ്പോയിലെ മാലിന്യമല ഇല്ലാതാക്കിയാണ് ബയോ മെനിങ്ങിന് കോർപ്പറേഷൻ തുടക്കം കുറിച്ചിരിക്കുന്നത്. 

മാലിന്യങ്ങൾ ഇളക്കിയെടുത്ത് വ്യത്യസ്തമായ കണ്ണികളിലൂടെ കടത്തിവിടും. അജൈവ മാലിന്യം നീക്കംചെയ്യും. ഇവ തമിഴ്നാട്ടിലെ സിമൻറ് ഫാക്ടറിയിലെ ചൂളകളിൽ ഉപയോഗപ്പെടുത്തും. ഒരു മീറ്റർ ക്യൂബ് മാലിന്യം നീക്കം ചെയ്യാൻ 1130 രൂപയാണ് കരാർ. ആകെ 11 കോടി 85 ലക്ഷം രൂപയ്ക്കാണ് കോർപ്പറേഷൻ കരാർ നൽകിയിട്ടുള്ളത്. പ്രതിദിനം 500 മെട്രിക് ടൺ മാലിന്യമാണ് സംസ്കരിക്കുന്നത്. ശേഖരിക്കുന്ന മാലിന്യം കൃത്യമായ സ്ഥലത്ത് എത്തിക്കുന്നുണ്ടോ എന്നറിയാൻ ജിപിഎസ് സംവിധാനം വഴി കോർപ്പറേഷൻ നിരീക്ഷണവും ഏർപ്പെടുത്തി.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News