പ്രതിപക്ഷ പ്രതിഷേധം; ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചു

നാല് പൊലീസ് ജീപ്പിന്റെ അകമ്പടിയോടെയാണ് മന്ത്രി ഇന്ന് നിയമസഭയില്‍ എത്തിയത്

Update: 2023-02-09 08:06 GMT

kn balagopal

Advertising

തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാലിനുള്ള പൊലീസ് സുരക്ഷ കൂട്ടി. പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്താണ് നീക്കം. നാല് പൊലീസ് ജീപ്പിന്റെ അകമ്പടിയോടെയാണ് മന്ത്രി ഇന്ന് നിയമസഭയിലേക്ക് എത്തിയത്. മന്ത്രിയുടെ യാത്രയിലുടനീളം വലിയ പൊലീസ് സന്നാഹവുമുണ്ട്. നികുതി വർധനവിനോട് പ്രതിപക്ഷം സഹകരിക്കണമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയില്‍ പറഞ്ഞു. ഇന്ധന സെസ് ഉൾപ്പെടെയുളള വിഷയങ്ങൾ ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ചർച്ച ചെയ്യും

Full View 

പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. 47 മിനിറ്റിൽ നടപടികൾ പൂർത്തിയാക്കിയാണ് സഭ പിരിഞ്ഞത്. ഈ മാസം 27 ന് സഭ വീണ്ടും ചേരും. ബജറ്റിലെ നികുതി നിർദേശങ്ങൾ പിൻവലിക്കാത്തതിനെതിരെ നിയമസഭക്ക് അകത്തും പുറത്തും വലിയ പ്രതിഷേധങ്ങളാണ് ഇന്ന് അരങ്ങേറിയത്. ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ യു ഡി എഫ് എം എൽ എമാർ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ബഹളത്തെ തുടർന്ന് സ്പീക്കർ ചോദ്യോത്തരവേള റദ്ദാക്കി. നികുതി നിർദേശങ്ങൾ ജനജീവിതം താളം തെറ്റിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

രാവിലെ ഹോസ്റ്റലിൽ നിന്നും പ്രകടനമായാണ് യു.ഡി.എഫ് എം.എല്‍.എ മാര്‍ നിയമസഭയിലെത്തിയത്. സർക്കാറിന് ജനങ്ങളോട് പുച്ഛമാണെന്നും സെസ് പിൻവലിക്കുന്നത് വരെ സമരം തുടരുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News