ഏഷ്യാനെറ്റ് ന്യൂസിനെതിരെ പ്രകോപന പ്രസംഗം: ജെയ്ക് സി. തോമസിനെതിരെ കേസെടുക്കാൻ ഉത്തരവ്

ചാലക്കുടി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ നിർദേശിച്ചിരിക്കുന്നത്

Update: 2023-08-05 05:16 GMT
Editor : Shaheer | By : Web Desk
Advertising

തൃശൂർ: ഏഷ്യാനെറ്റ് ന്യൂസിനെതിരെ പ്രകോപന പ്രസംഗം നടത്തിയെന്ന കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് ജെയ്ക് സി. തോമസിനെതിരെ കേസെടുക്കാൻ ഉത്തരവ്. ചാലക്കുടി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എം.എസ് ഷൈനിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ നിർദേശിച്ചിരിക്കുന്നത്.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയിലായിരുന്നു ഏഷ്യാനെറ്റ് ന്യൂസിനും ചാനലിലെ ജീവനക്കാർക്കുമെതിരെ ജെയ്ക് പ്രകോപനപരമായി പ്രസംഗിച്ചെന്നു പരാതിയുള്ളത്. പ്രസംഗത്തിൽ പൊലീസിനു പരാതി നൽകിയിട്ടും കേസെടുക്കാൻ കൂട്ടാക്കിയില്ലെന്ന് ആരോപണമുയർന്നിരുന്നു. തുടർന്നാണ് കോടതിയുടെ ഇടപെടലുണ്ടായത്.

ചാലക്കുടി പൊലീസിനെതിരെ അഡ്വ. ബിജു എസ്. ചിറയത്ത് ആണ് കോടതിയെ സമീപിച്ചത്.

Summary: Chalakudy Judicial First Class Magistrate orders to register case against the DYFI leader Jaik C Thomas for allegedly making inflammatory speech against Asianet News

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News