എറണാകുളം ജില്ലയിലെ 57 പഞ്ചായത്തുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30% കടന്നു
വൈറസ് വ്യാപനം കൂടിയ സാഹചര്യത്തിൽ സമ്പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാന തല വിദഗ്ധ സമിതിക്ക് ശിപാർശ ചെയ്യാൻ ജില്ല ഭരണകൂടം തീരുമാനിച്ചു
എറണാകുളം ജില്ലയിലെ 57 പഞ്ചായത്തുകളിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനം കടന്നു. വൈറസ് വ്യാപനം കൂടിയ സാഹചര്യത്തിൽ സമ്പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാന തല വിദഗ്ധ സമിതിക്ക് ശിപാർശ ചെയ്യാൻ ജില്ല ഭരണകൂടം തീരുമാനിച്ചു.
പ്രതിദിന കോവിഡ് രോഗികളുടെ വർധനയും രോഗ വ്യാപനവും കണക്കിലെടുത്താണ് തീരുമാനം. ഇപ്പോഴുള്ള നിയന്ത്രണങ്ങൾ കൂടുതൽ ശക്തമായി നടപ്പിലാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. ജില്ലയിലെ 57 പഞ്ചായത്തുകളിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനം കടന്നതോടെ സമ്പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാന തല വിദഗ്ധ സമിതിക്ക് ശിപാർശ ചെയ്യാൻ ജില്ല ഭരണകൂടം തീരുമാനിച്ചു.
മാർക്കറ്റുകളിൽ പകുതി അടച്ചിടും. കണ്ടെയ്ൻമെന്‍റ് സോണുകളിലെ നിയന്ത്രണം കൂടുതൽ കർശനമായി നടപ്പാക്കും. ഇന്നലെ 85 പ്രദേശങ്ങൾ കൂടി കണ്ടെയ്ൻമെന്‍റ് സോണുകളാക്കിയിരുന്നു. തുറവൂർ, തിരുമാറാടി, കുമ്പളം, നായരമ്പലം തുടങ്ങിയ പഞ്ചായത്തുകൾ പൂർണമായി അടച്ചു. പ്രതിരോധ പ്രവർത്തനങ്ങളും ജില്ലയിൽ ഊർജ്ജിതമാണ്. അഗ്നിശമനസേന, നാവികസേന എന്നിവയുടെ സഹകരണത്തോടെ കൂടുതൽ ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്താൻ നടപടി സ്വീകരിക്കും.
വാർഡ് തല ജാഗ്രതാസമിതികൾ കൂടുതൽ ഫലപ്രദമാക്കാനും തീരുമാനമായിട്ടുണ്ട്. പുതുതായി 10,000 ഡോസ് വാക്സിൻ കൂടി ജില്ലക്ക് ലഭിച്ചു. 27 സെന്‍ററുകളില്‍ വാക്സിനേഷൻ സൗകര്യം ഒരുക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.