പാലക്കാട് ശ്രീനിവാസന്‍ കൊലപാതകം; കൂടുതൽ പേർ പൊലീസ് കസ്റ്റഡിയിൽ
ഇന്നലെ അറസ്റ്റ് ചെയ്ത അബ്ദുൾ റഹ്‌മാൻ എന്ന ഇഖ്ബാലുമായി പൊലീസ് തെളിവെടുപ്പ് ഇന്ന്
Update: 2022-04-25 04:54 GMT
പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകത്തിൽ കൂടുതൽ പേർ പൊലീസ് കസ്റ്റഡിയിൽ. ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് സൂചന. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.
അതേ സമയം ഇന്നലെ അറസ്റ്റ് ചെയ്ത അബ്ദുൾ റഹ്‌മാൻ എന്ന ഇഖ്ബാലുമായി ഇന്ന് പൊലീസ് തെളിവെടുപ്പ് നടത്തും. കൊലപാതകം നടന്ന സ്ഥലത്തും, പ്രതികൾ ഒളിവിൽ കഴിഞ്ഞയിടത്തുമാണ് തെളിവെടുപ്പ് നടത്തുക.