അമിനി ദ്വീപില്‍ ബോധവത്ക്കരണത്തിനെത്തിയ ഉദ്യോഗസ്ഥരെ പഞ്ചായത്തംഗങ്ങള്‍ ബഹിഷ്കരിച്ചു
അതിനിടെ ദ്വീപിലെ കോവിഡ് രോഗികളെ എഫ്. എല്‍.ടി.സി സെന്‍ററുകളിലേക്ക് മാറ്റുന്നതിലും ആശയക്കുഴപ്പമുണ്ട്
ലക്ഷദ്വീപിൽ വികസനകാര്യങ്ങളെ കുറിച്ച് ബോധവത്ക്കരണത്തിനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധം. അമിനി ദ്വീപില്‍ ഉദ്യോഗസ്ഥരെ പഞ്ചായത്തംഗങ്ങള്‍ ബഹിഷ്കരിച്ചു. കരിനിയമങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് ദ്വീപ് നിവാസികള്‍ പറഞ്ഞു. അതിനിടെ ദ്വീപിലെ കോവിഡ് രോഗികളെ എഫ്. എല്‍.ടി.സി സെന്‍ററുകളിലേക്ക് മാറ്റുന്നതിലും ആശയക്കുഴപ്പമുണ്ട്.
ഓരോ ദ്വീപിലും പ്രത്യേകമായി ഐ.എ.എസ് , ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയാണ് വികസന കാര്യങ്ങളെ പറ്റി ബോധവത്ക്കരണം നടത്താന്‍ ഭരണകൂടം ശ്രമിക്കുന്നത്. നിലവിലെ പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് ഉദ്യോഗസ്ഥര്‍ ദ്വീപുകളില്‍ താമസിച്ച് ജനങ്ങളെ ബോധവാന്മാരാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഇതിന്‍റെ ഭാഗമായെത്തിയ ഉദ്യോഗസ്ഥരുമായി ദ്വീപുകാര്‍ നിസഹകരണം പ്രഖ്യാപിച്ചു. അമിനി ദ്വീപില്‍ ഉദ്യോഗസ്ഥനെ പഞ്ചായത്തംഗങ്ങള്‍ ബഹിഷ്കരിച്ചു. മറ്റ് ദ്വീപുകളിലും ഉദ്യോഗസ്ഥരെ പ്രതിഷേധമറിയിച്ചു.
കോവിഡ് രൂക്ഷമായ സാഹചര്യത്തിലും ദ്വീപില് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല. ഇന്നലെ മിനിക്കോയി ദ്വീപില്‍ നിന്നും അര്‍ധ രാത്രിയിലാണ് രോഗിയെ കോവിഡ് സെന്‍ററിലേക്ക് മാറ്റിയത്. കോവിഡ് വ്യാപനം രൂക്ഷമായി ലോക്ഡൌണ്‍ പ്രഖ്യാപിച്ചിരിക്കെ പട്ടിണിയിലാണ് ദ്വീപ് നിവാസികളില്‍ ഏറെയും. ഭരണകൂടം യാതൊരു വിധ സഹായവും അനുവദിക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.