പട്ടാമ്പിയിലെ കൊലവിളി മുദ്രാവാക്യം: എട്ട് ബി.ജെ.പി - ആർ.എസ്.എസ് പ്രവർത്തകർ കൂടി അറസ്റ്റിൽ
സ്പീക്കര്‍ എ.എന്‍ ഷംസീറിനും യൂത്ത് ലീഗിനും എതിരായ പ്രതിഷേധം എന്ന പേരില്‍ നടത്തിയ പ്രകടനത്തിലാണ് കൊലവിളി മുദ്രാവാക്യം ഉയര്‍ന്നത്.
Update: 2023-08-01 16:27 GMT
പാലക്കാട്: പട്ടാമ്പി കൊപ്പത്തെ കൊലവിളി മുദ്രാവാക്യ കേസിൽ എട്ട് ബി.ജെ.പി - ആർ.എസ്.എസ് പ്രവർത്തകർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.
സ്പീക്കര്‍ എ.എന്‍ ഷംസീറിനും യൂത്ത് ലീഗിനും എതിരായ പ്രതിഷേധം എന്ന പേരില്‍ നടത്തിയ പ്രകടനത്തിലാണ് കൊലവിളി മുദ്രാവാക്യം ഉയര്‍ന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. യൂത്ത് ലീഗ് പട്ടാമ്പി മണ്ഡലം കമ്മിറ്റി നൽകിയ പരാതിയിലാണ് അറസ്റ്റ്.
പാണക്കാട് കുടുംബത്തിനെതിരെയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ 30 ബി.ജെ.പി - ആർ.എസ്.എസ് പ്രവർത്തകര്‍ക്കെതിരെ മതസ്പര്‍ദ്ധയും ലഹളയും ഉണ്ടാക്കാന്‍ ശ്രമിച്ചതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.