'അനധികൃത കൊടിമരങ്ങൾ സ്ഥാപിച്ചവർക്കെതിരെ പിഴ'; താക്കീതുമായി ഹൈക്കോടതി

ഭൂപരിഷ്‌കരണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.

Update: 2021-11-25 14:52 GMT
Advertising

അനധികൃത കൊടിമരങ്ങള്‍ സ്ഥാപിച്ചവര്‍ക്കെതിരെ പിഴചുമത്തുകയും പ്രോസിക്യുഷന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്നു ഹൈക്കോടതി. ഭൂപരിഷ്‌കരണ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.

നേരത്തെ തന്നെ കൊടിമരങ്ങള്‍ നീക്കം ചെയ്യണമെന്നു കോടതി വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ ഒരു കൊടിമരം പോലും മാറ്റിയതായി കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു. നിലവിലുള്ള കൊടിമരങ്ങള്‍ പത്ത് ദിവസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. അതേസമയം, കൊടിമരങ്ങള്‍ മാറ്റുന്നതു സംബന്ധിച്ചു ശക്തമായ പ്രചാരണങ്ങള്‍ നല്‍കിയിരുന്നുവെന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. 

എവിടെ സ്വാധീനമുള്ള രാഷ്ട്രീയ പാർട്ടിയോ സംഘടനയോ ഉണ്ടോ അവിടെ കൊടിമരം സ്ഥാപിക്കുന്ന സംസ്കാരം സമൂഹത്തിലാകെ വ്യാപിച്ചിരിക്കുന്നുവെന്നായിരുന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടത്. റോഡിലോ, പൊതു സ്ഥലത്തോ കൊടിമരമോ മറ്റോ സ്ഥാപിക്കണമെങ്കിൽ തദ്ദേശഭരണ സ്ഥാപനത്തിൽ നിന്നോ മറ്റ് അധികാരപ്പെട്ടവരിൽ നിന്നോ അനുമതി വാങ്ങണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News