ക്ഷേമ പെൻഷൻ തട്ടിപ്പ്: പൊതുഭരണ വകുപ്പിലെ ആറ് ജീവനക്കാർക്ക് നോട്ടീസ്

അനധികൃതമായി കൈപ്പറ്റിയ പണം തിരിച്ചടയ്ക്കണം

Update: 2024-12-22 03:07 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പിൽ പൊതുഭരണ വകുപ്പിലെ ആറ് ജീവനക്കാർക്ക് നോട്ടീസ്. 18 ശതമാനം പലിശ നിരക്കിൽ അനധികൃതമായി കൈപ്പറ്റിയ പണം തിരികെ അടയ്ക്കണമെന്ന് നോട്ടീസിൽ പറഞ്ഞു. 22,600 രൂപ മുതൽ 86,000 രൂപ വരെയാണ് തിരികെ അടയ്ക്കേണ്ടത്.

ജീവനക്കാരെ പിരിച്ചു വിടാൻ പൊതുഭരണ വകുപ്പ് സെക്രട്ടറി ഉത്തരവിട്ടിരുന്നു. എന്നാൽ പണം തിരികെ അടച്ചതിനുശേഷം തുടർ നടപടി മതിയെന്നാണ് സർക്കാർ തീരുമാനം. 1400ൽ അധികം സര്‍ക്കാര്‍ ജീവനക്കാരാണ് അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയത് എന്ന വിവരം ധനവകുപ്പ് തന്നെ പുറത്തുവിട്ടിരുന്നു. ഇവരുടെ പട്ടിക അതാത് വകുപ്പുകള്‍ക്ക് കൈമാറി വകുപ്പു‌തല അച്ചടക്ക നടപടി സ്വീകരിക്കാന്‍ ധനവകുപ്പ് നിര്‍ദേശം നൽകിയിരുന്നു. പിന്നാലെ പണം തിരിച്ചു പിടിക്കാനുള്ള നീക്കങ്ങളും പല വകുപ്പുകളിലായി നടന്നിരുന്നു. 


Full View


Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News