അജ്ഞാതരോഗം പിടിമുറുക്കുന്നു; കുരുമുളക് കര്‍ഷകര്‍ പ്രതിസന്ധിയില്‍

സംസ്ഥാന കൃഷി വകുപ്പിന്‍റെ വിള ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടും ആനുകൂല്യം ലഭിക്കാതെ ദുരിതത്തിലാണ് മലയോര മേഖലയിലെ കർഷകർ.

Update: 2022-02-11 01:03 GMT
Advertising

അജ്ഞാതരോഗം ബാധിച്ച് കുരുമുളകു ചെടികൾ കരിഞ്ഞുണങ്ങുന്നത് ഇടുക്കിയിലെ കുരുമുളക് കർഷകർക്ക് വെല്ലുവിളിയാകുന്നു. സംസ്ഥാന കൃഷി വകുപ്പിന്‍റെ വിള ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടും ആനുകൂല്യം ലഭിക്കാതെ ദുരിതത്തിലാണ് മലയോര മേഖലയിലെ കർഷകർ.

കുരുമുളക് ചെടിയുടെ ഇലകളും തിരികളും വാടുകയാണ് തുടക്കത്തിലുള്ള ലക്ഷണം.തുടർന്ന് ചെടികളുടെ വള്ളികളും കരിഞ്ഞുണങ്ങി നശിക്കും.ഇത്തരത്തിൽ ഹൈറേഞ്ചിന്‍റെ വിവിധ ഭാഗങ്ങളിൽ നൂറു കണക്കിന് കുരുമുളക് ചെടികളാണ് നിലംപൊത്തിയത്.അയ്യപ്പൻകോവിൽ ആലടി സ്വദേശി ജോസഫിന്‍റെ കൃഷിയിടത്തിലെ 150 കുരുമുളക് ചെടികളാണ് രോഗബാധയെ തുടർന്ന് നശിച്ചത്. അവശേഷിക്കുന്ന ചെടികളിലേക്കും രോഗം പടരുന്ന സ്ഥിതിയാണ്. വിള ഇൻഷുറൻസ് പദ്ധതി പ്രകാരം കൃഷിക്ക് പരിരക്ഷയുണ്ടെങ്കിലും ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നും കർഷകർ പറയുന്നു.

തുടർച്ചയായി പെയ്ത മഴ മൂലം അഴുകൽ രോഗം ബാധിച്ച കൃഷിയെ സംരക്ഷിച്ചു നിർത്താൻ പെടാപ്പാടു പെടുന്നതിനിടെയാണ് പുതിയ രോഗബാധ. ഇതിനുപുറമേ കൃഷി വകുപ്പിന്‍റെ നിഷേധാത്മക നിലപാടും കർഷകർക്കു പ്രധിസന്ധിയാകുന്നുണ്ട്. രോഗബാധ തടയാനും നഷ്ടപരിഹാരം ലഭ്യമാക്കാനും അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News