പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ്; കെ.പി.എം മുസ്തഫയുടെ ഹരജി നിലനിൽക്കുമെന്ന് സുപ്രിംകോടതി

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിൽ നജീബ് കാന്തപുരം എം.എൽ.എയുടെ ഹരജിയിൽ ഇടപെടാനില്ലെന്ന് സുപ്രിംകോടതി

Update: 2023-02-27 10:26 GMT

നജീബ് കാന്തപുരം 

Advertising

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിൽ നജീബ് കാന്തപുരം എം.എൽ.എയുടെ ഹരജിയിൽ ഇടപെടാനില്ലെന്ന് സുപ്രിംകോടതി. കെ.പി.എം മുസ്തഫയുടെ ഹരജി നിലനിൽക്കുമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് നജീബ് കാന്തപുരം സുപ്രിം കോടതിയിലെത്തിയത്. എന്നാല്‍ സുപ്രിം കോടതി ഇക്കാര്യത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയതോടെ നജീബ് കാന്തപുരം ഹരജി പിൻവലിച്ചു.

Full View

ഹരജിയിൽ ഇടപെടാനില്ലെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചതോടെ ഹരജി പിൻവലിക്കുകയാണെന്ന് നജീബിനായി ഹാജരായ മനു അഭിഷേക് സിങ്വി അറിയിച്ചു.

പെരിന്തല്‍മണ്ണിയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 348 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയതില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കെ.പി.എം. മുസ്തഫ തെരഞ്ഞെടുപ്പ് ഹരജി ഫയല്‍ ചെയ്തത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ മാര്‍ഗരേഖ ലംഘിച്ചുകൊണ്ടാണ് വോട്ടെണ്ണല്‍ നടന്നതെന്നായിരുന്നു ഹരജിയിലെ ആരോപണം.

നജീബ്​ കാന്തപുരത്തിനെതിരെ എതിർ സ്ഥാനാർഥി സമർപ്പിച്ച ഹരജി നിലനിൽക്കുമെന്ന് നേരത്തെ തന്നെ​ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്​ റദ്ദാക്കണമെന്ന ഹരജിക്കെതിരെ നജീബ് കാന്തപുരം നൽകിയ തടസ്സവാദം അന്ന് ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു. തപാൽ വോട്ടുകൾ എണ്ണിയിട്ടില്ലെന്ന കെ.പി.എം മുസ്തഫയുടെ ആരോപണത്തിൽ വിശദ പരിശോധന ആവശ്യമാണെന്നും തെരഞ്ഞെടുപ്പ്​ ഹരജിയിൽ വിചാരണ വേണ്ടതു​​ണ്ടെന്നും ​വ്യക്തമാക്കിയായിരുന്നു അന്ന് ഹൈക്കോടതി​ ഉത്തരവിറക്കിയത്​. ഈ ഉത്തരവിനെതിരെയാണ് നജീബ് കാന്തപുരം സുപ്രിം കോടതിയെ സമീപിച്ചത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News